Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിശ്വമഹാസംഗമത്തിനൊരുങ്ങി അറഫ മൈതാനം; ഉച്ചയോടെ ആരംഭിക്കുന്ന അറഫ പ്രഭാഷണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും,20 ലക്ഷം ഹാജിമാരാണ് അറഫയില്‍ സംഗമിക്കുക.


മക്ക: വിശ്വമഹാസംഗമത്തിനൊരുങ്ങി അറഫ മൈതാനം. ശനിയാഴ്‌ച (ജൂണ്‍ 15) ഉച്ചയോടെ ആരംഭിക്കുന്ന അറഫ പ്രഭാഷണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്രവാചകന്‍ മുഹമ്മദ് നബി ഹജ്ജ് ദിനത്തില്‍ നടത്തിയ പ്രഭാഷണത്തെ അനുസ്‌മരിച്ച് മസ്‌ജിദുനമിറയിലാണ് പ്രഭാഷണം നടക്കുക. 20 ലക്ഷത്തിലേറെ ഹാജിമാരാണ് ഇത്തവണ അറഫയില്‍ സംഗമിക്കുക.

മധ്യാഹനം മുതല്‍ സൂര്യാസ്‌തമയം വരെയാണ് തീര്‍ഥാടകര്‍ അറഫയില്‍ സംഗമിക്കുക. ഹറം ഇമാം ഡോ. മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്‌ലിയാണ് ഇത്തവണ അറഫ പ്രഭാഷണത്തിനെത്തുക. അറബിയില്‍ നടത്തുന്ന പ്രഭാഷണം മലയാളം ഉള്‍പ്പെടെ 50 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടും. പ്രഭാഷണത്തിനിടെ ളുഹ്‌ര്‍ നമസ്‌കാരവും അതിന് ശേഷമുള്ള അസറും ഹറമില്‍ തീര്‍ഥാടകര്‍ ഒരുമിച്ച് നിര്‍വഹിക്കും. തുടര്‍ന്ന് ഒന്നിച്ചിരുന്ന് പ്രാര്‍ഥനകളില്‍ മുഴുകും.

സൂര്യാസ്‌തമയം കഴിഞ്ഞാല്‍ ഹാജിമാര്‍ കൂട്ടത്തോടെ മുസ്‌ദലിഫലിയിലേക്ക് നീങ്ങും. രാത്രി മുസ്‌തലിഫയില്‍ തങ്ങുന്ന ഹാജിമാര്‍ ഞായറാഴ്‌ച (ജൂണ്‍ 16) പുലര്‍ച്ചെ ജംറയിലെത്തി പിശാചിനെ കല്ലെറിയും. തുടര്‍ന്ന് മുടി മുറിക്കുകയും ഉദ്‌ഹിയ്യത്ത് അറുക്കുകയും ചെയ്യും. തുടര്‍ന്ന് മക്കയിലെത്തുന്ന ഹാജിമാര്‍ ത്വവാഫ് ചെയ്യും. ഇതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ അര്‍ധ പൂര്‍ണമാകും. തുടര്‍ മിനായിലെത്തുന്ന തീര്‍ഥാടകര്‍ അവിടെ വിശ്രമിച്ച ശേഷം മറ്റ് കര്‍മ്മങ്ങളിലേക്ക് കടക്കും.


Read Previous

അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന് ജയ്‌ഷെ മുഹമ്മദ് ഭീഷണി; സുരക്ഷ വര്‍ദ്ധിപ്പിച്ചു

Read Next

അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം ബാക്കിയാക്കി നിതിന്‍ മടങ്ങി: കുവൈറ്റ് ദുരന്തത്തിന്‍റെ ഞെട്ടൽ മാറാതെ വയക്കര

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »