Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം ബാക്കിയാക്കി നിതിന്‍ മടങ്ങി: കുവൈറ്റ് ദുരന്തത്തിന്‍റെ ഞെട്ടൽ മാറാതെ വയക്കര


കണ്ണൂർ: കണ്ണൂരിന്‍റെ മലയോര ഗ്രാമമായ വയക്കര ചോട്ടൂർ കാവിന് സമീപത്തെ ഉയരം വെക്കാത്ത തറകളിൽ നിതിന്‍റെ സ്വപ്‌നങ്ങൾ അന്തിയുറങ്ങും. അമ്മയില്ലാത്ത ഓർമകളിൽ സ്വപ്‌നങ്ങൾക്ക് ഉയരം വച്ച് വരുമ്പോഴേക്കും അഗ്നിനാളങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ ആയിരുന്നു നിതിന്‍റെ വിധി. കുവൈറ്റിൽ ലേബർ ക്യാമ്പിൽ നടന്ന തീപിടിത്തത്തിൽ മരിച്ച നിതിൻ പുത്തൂർ വിട പറഞ്ഞത് കെട്ടുറപ്പുള്ള വീട് എന്ന സ്വപ്‌നം ബാക്കിയാക്കി.

അഞ്ച് സെന്‍റ് സ്ഥലത്ത് പഴകിയ കെട്ടിടത്തിലാണ് നിതിനും കുടുംബവും താമസിക്കുന്നത്. അഞ്ചു വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്ന നിതിൽ ഒറ്റ തവണയാണ് നാട്ടിൽ എത്തിയത്. അവസാനമായി വീട്ടിൽ വന്നത് ഒരു വർഷം മുമ്പാണ്. വയക്കര ചോട്ടൂർക്കാവിന് സമീപത്ത് 10 സെന്‍റ് സ്ഥലം വാങ്ങി തറകെട്ടി വീട് പണിയാനുള്ള ഒരുക്കത്തിനിടയിലാണ് നിതിൻ യാത്രയായത്. പൊതു പ്രവർത്തകനും ഏവർക്കും പ്രിയങ്കരനുമായ നിതിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ.

വിദേശത്ത് പോകും മുൻപും വിദേശത്തുനിന്ന് അവധിക്കു വന്ന സമയത്തും നാട്ടിലെ എല്ലാ പരിപാടികളിലും സജീവമായിരുന്നു നിതിൻ. അമ്മ ഇന്ദിര 13 വർഷം മുമ്പ് അസുഖം ബാധിച്ചു മരിച്ചതാണ്. അച്‌ഛൻ ലക്ഷ്‌മണൻ ചെറുപുഴ സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവറാണ്. സഹോദരൻ ലിജിൻ സ്വകാര്യ ബസ് കണ്ടക്‌ടറും.


Read Previous

വിശ്വമഹാസംഗമത്തിനൊരുങ്ങി അറഫ മൈതാനം; ഉച്ചയോടെ ആരംഭിക്കുന്ന അറഫ പ്രഭാഷണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും,20 ലക്ഷം ഹാജിമാരാണ് അറഫയില്‍ സംഗമിക്കുക.

Read Next

തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »