ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അറഫ: അറഫയില്‍ ഇന്നലെ വൈകീട്ടു വരെ 210 ഹാജിമാര്‍ സൂര്യാഘാതവും കടുത്ത ചൂട് കാരണമായ ക്ഷീണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളാലും അറഫയിലെ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുടകള്‍ ഉപയോഗിക്കണമെന്നും ശരീരത്തില്‍ വെയിലേല്‍ക്കാതെ നോക്കണമെന്നും ദ്രാവകങ്ങള്‍ ധാരാളമായി കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഹാജിമാരോട് ആവശ്യപ്പെട്ടിരുന്നു.
ഇത്തവണത്തെ ഹജ് സീസണ് ആരംഭിച്ച ശേഷം ഇന്നു വരെ 1,12,000 ലേറെ ഹജ് തീര്‍ഥാടകര്‍ ആരോഗ്യ സേവനങ്ങളും പരിചരണങ്ങളും നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20 ഹാജിമാര്‍ക്ക് ഹൃദയം തുറന്നുള്ള ഓപ്പറേഷനുകളും 230 പേര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റിയും വൃക്കരോഗികളായ ഹാജിമാര്‍ക്ക് 819 ഡയാലിസി സുകളും നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
