Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നരേന്ദ്ര മോഡിയെ ജനങ്ങള്‍ തിരസ്‌കരിച്ചു; വലിയ ദുരന്തത്തില്‍ നിന്നും ഇന്ത്യ രക്ഷപ്പെട്ടു: പരകാല പ്രഭാകര്‍


കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജനങ്ങള്‍ തിരസ്‌കരിച്ചുവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍.

തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടിട്ടും വലിയ വിജയം നേടിയെന്നാണ് അവകാശപ്പെടുന്നത്. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

മുന്‍കാല ബിജെപി സര്‍ക്കാരുകള്‍ക്ക് വലിയ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പാണ് പാര്‍ലമെന്റിലേക്ക് ഇക്കുറി നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജനങ്ങള്‍ തിരസ്‌കരിച്ചു. എന്നാല്‍ വലിയ തിരിച്ചടി നേരിട്ടിട്ടും വലിയ വിജയം നേടിയെന്നാണ് ബിജെപി യുടെ അവകാശവാദം. മാധ്യമങ്ങള്‍ പ്രധാനമന്ത്രി വിജയിച്ചെന്ന് എഴുതി. യഥാര്‍ത്ഥത്തില്‍ വലിയ ദുരന്തത്തില്‍ നിന്നും ഇന്ത്യ രക്ഷപെടുകയാണ് ഉണ്ടായതെന്നും പരകാല പ്രഭാകര്‍ പറഞ്ഞു.

രാജ്യത്ത് വര്‍ഗീയത നിരന്തരമായി അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊരു പ്രവര്‍ത്തനം നടത്താന്‍ മതേതരത്വത്തിന് കഴിയുന്നില്ല. പൗരത്വം മതത്തിന്റെ പേരില്‍ ആകരുതെന്നും ഈ രാജ്യം എല്ലാവരുടെയും ആണെന്നും പരകാല പ്രഭാകര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പും ശേഷവുമെല്ലാം പരകാല പ്രഭാകര്‍ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ മോഡിക്കെതിരെ ഉന്നയിച്ചിരുന്നു. മോഡിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്നും അദേഹം പറഞ്ഞു.


Read Previous

താങ്ങും തണലും കടലോളം വാത്സല്യവും; അച്ഛന് വേണ്ടിയൊരു ദിനം; ഈ ദിവസത്തിന്‍റെ ചരിത്രവും പ്രാധാന്യവും അറിയാം

Read Next

ഡെപ്യൂട്ടി സ്പീക്കര്‍ പദവി നിഷേധിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പ്രതിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »