Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തെ സ്നേഹിച്ച അമേരിക്കക്കാരി; പത്ര പ്രവർത്തക സാലി മാത്യു വിട പറഞ്ഞു


തിരുവനന്തപുരം: കേരളത്തെ സ്വന്തം ദേശമാക്കിയ, ഏറെ സ്നേഹിച്ച അമേരിക്ക ക്കാരിയും പത്ര പ്രവർത്തകയുമായ സാലി മാത്യു (91) അന്തരിച്ചു. കോവളത്ത് സ്വാഭാവിക പാറകൾ ചുവരുകളാക്കി കടലിൻ്റെ മുനമ്പിൽ നിർമിച്ച വ്യത്യസ്തവും മനോഹരവുമായ വീട്ടിൽ മൂന്നര പതിറ്റാണ്ടായി ഭർത്താവും പ്രശസ്ത പത്രപ്രവർ ത്തകനുമായ തുമ്പമൺ തയ്യിൽ ടിജെ മാത്യുവിനൊപ്പം കഴിയുകയായിരുന്നു. അവരുടെ ആഗ്രഹമനുസരിച്ച് മൃതദേഹം ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കും.

അമേരിക്കയിലെ കാലിഫോർണിയയിൽ പത്ര പ്രവർത്തകയായിരുന്ന സാലി അവിടെ വച്ചാണ് ടിജെ മാത്യുവിനെ കണ്ടുമുട്ടുന്നത്. പ്രശസ്ത പത്ര പ്രവർത്തകൻ ടിജെഎസ് ജോർജിന്റെ സഹോദരനാണ് ടിജെ മാത്യു.

ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഇരുവരും കടലോരത്ത് സാധാരണക്കാരുടെ ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകി കഴിയുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തത്പരയായിരുന്ന സാലി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ ട്രസ്റ്റ് നടത്തിയിരുന്നു. മലമുകളിൽ സീഡ് സ്പെഷ്യൽ സ്കൂൾ സ്ഥാപിച്ചു. ഫുട്ബോൾ പ്രേമികളായ ഇരുവരും കോവളം ഫുട്ബോൾ ക്ലബ്, കുട്ടികൾക്കായി ഫുട്ബോൾ ഹോസ്റ്റൽ എന്നിവയും സ്ഥാപിച്ചു. സാലി, മാത്യു ദമ്പതികൾക്ക് എട്ട് കുട്ടികളുണ്ട്. എല്ലാവരും അമേരിക്കയിൽ വിവിധ മേഖലയിൽ ഉദ്യോഗസ്ഥർ.


Read Previous

ഖത്തർ ഒരുമ എടക്കുളം, ആർ.കെ. ഗഫൂർന് സ്നേഹാദരവ് നൽകി.

Read Next

മക്കയിൽ ഹജ്ജിനിടെ 98 ഇന്ത്യക്കാർ മരിച്ചതായി വിദേശകാര്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »