Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആന്ധ്രയില്‍ നാല് പ്രമുഖ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തി വെച്ച് കേബിള്‍ ഓപ്പറേറ്റര്‍മാര്‍; പിന്നില്‍ ടിഡിപിയെന്ന് ആരോപണം


അമരാവതി: ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു അധികാരമേറ്റതിന് പിന്നാലെ നാല് പ്രമുഖ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ് ആന്ധ്രാപ്രദേശിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍. തെലുങ്ക് ചാനലുകളായ സാക്ഷി ടി.വി, ടി.വി 9, എന്‍ ടി.വി., 10 ടി.വി എന്നീ ചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചത്. എന്നാല്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് യാതൊരു വിധ നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാ ണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ടിഡിപി സര്‍ക്കാര്‍ അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് ചാനലുകള്‍ അപ്രത്യ ക്ഷമാകുന്നത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കുടംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷന്‍ ലിമിറ്റഡ് ആരംഭിച്ച ചാനലാണ് സാക്ഷി ടി.വി.

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ചാനലുകളുടെ സംപ്രേഷണം തടയാന്‍ സമ്മര്‍ദമുണ്ടാകുന്നു എന്നാണ് വൈ.എസ്.ആര്‍.സി.പിയുടെ ആരോപണം. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ്.

എന്നാല്‍ ടിഡിപിയോ സംസ്ഥാനത്തെ ഏതെങ്കിലും എന്‍ഡിഎ നേതാക്കളോ സംപ്രേഷണം തടയുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആന്ധ്ര ഐ.ടി മന്ത്രി എന്‍. ലോകേഷ് നായിഡു പ്രതികരിച്ചു. പ്രധാനപ്പെട്ട ജോലികള്‍ ചെയ്യാനുണ്ടെന്നും ഇത്തരം നിസാര കാര്യങ്ങള്‍ക്ക് സമയം കളയാനില്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.


Read Previous

മുഖ്യമന്ത്രി തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുന്നു’; തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് സിപിഎമ്മെന്ന് കെ. മുരളീധരന്‍

Read Next

ചൈനീസ് റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ ജനവാസ മേഖലയില്‍ തകര്‍ന്ന് വീണു; ദൃശ്യങ്ങള്‍ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »