Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്പീക്കര്‍ സ്ഥാനത്തേക്ക് ഇതാദ്യമായി മത്സരം; കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥി, സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതുവരെ സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തോടെയാണ് സ്പീക്കറെ കണ്ടെത്തിയിട്ടുള്ളത്.


ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ആണ് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. കൊടിക്കുന്നില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യത്ത് ഇതാദ്യ മായിട്ടാണ് ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതുവരെ സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തോടെ തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. ഇത്തവണയും സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.

എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് അനുവദിക്കുന്നതാണ് നാളിതുവരെ തുടര്‍ന്നു വന്നിട്ടുള്ള കീഴ് വഴക്കമെന്നും, അതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനു വഴങ്ങാന്‍ ബിജെപി തയ്യാറാകാത്തതോടെയാണ് ഇന്ത്യ മുന്നണി മത്സരിക്കാന്‍ തീരുമാനിച്ചത്. ബിജെപി നേതാവ് ഓം ബിര്‍ലയാണ് എന്‍ഡിഎയുടെ ലോക്‌സഭ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.


Read Previous

വൃക്ക സ്വീകരിച്ചവരെല്ലാം ഇന്ത്യക്കാര്‍, 12 കോടി വാങ്ങി, ദാതാക്കള്‍ക്കു കൊടുത്തത് ഒരു കോടി; അവയവ റാക്കറ്റ് കേസില്‍ പൊലീസ് കണ്ടെത്തല്‍

Read Next

ഓം ബിര്‍ല എന്‍ഡിഎ സ്ഥാനാര്‍ത്ഥി, വീണ്ടും സ്പീക്കറാകും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »