Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ച്‌ ആദ്യം ധൈര്യത്തോടെ സംസാരിച്ചത് തന്റെ തൊഴില്‍സാധ്യത കുറച്ചെന്ന് നടി തനുശ്രീ ദത്ത.


2018 ല്‍ ബോളിവുഡില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ച്‌ ആദ്യം ധൈര്യ ത്തോടെ സംസാരിച്ചത് തന്റെ തൊഴില്‍സാധ്യത കുറച്ചെന്ന് നടി തനുശ്രീദത്ത. തനുശ്രീയുടെ ധീരമായ ചുവടുവെപ്പ് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ മീടൂ പ്രസ്ഥാ നത്തിന് തുടക്കം കുറിച്ചെങ്കിലും അതിന് ശേഷം ബോളിവുഡില്‍ തനിക്ക് വലിയ രീതിയില്‍ അവസരം കുറയാന്‍ കാരണമായെന്ന് നടി പറഞ്ഞു.

സിനിമാ മേഖലയില്‍ വാഗ്ദാനങ്ങള്‍ ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച്‌ ദത്ത സോ ഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. സിനിമകള്‍ക്കും വെബ് പ്രോജക്ടു കള്‍ക്കുമായി ഓഫറുകള്‍ ലഭിച്ചിട്ടും, യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത ഒരു അവസ്ഥ വന്നതായി നടി പറഞ്ഞു. നിര്‍മ്മാതാക്കളോ സംവിധായകരോ സ്‌പോണ്‍സര്‍മാരോ ചര്‍ച്ചകളില്‍ നിന്ന് പെട്ടെന്ന് പിന്മാറിയ സംഭവങ്ങള്‍ ഉണ്ടായെന്നും അത് തന്നെ അനിശ്ചിതത്വത്തിലാക്കിയെന്നും അവര്‍ പറഞ്ഞു. അവളോടൊപ്പം പ്രവര്‍ത്തി ക്കാതിരിക്കുന്നതാണ് ഉചിതമെന്ന ഉപദേശമാണ് മിക്കപ്പോഴും തനിക്ക് അവസരം നിഷേധിക്കാന്‍ കാരണമായതെന്നും അവര്‍ പറഞ്ഞു. .

മീ ടൂ ക്യാംപെയിന് ഇന്ത്യയില്‍ തുടക്കമിട്ട തനുശ്രീ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത് ഇവരുടെ ആരോപണം നടന്‍ നാനാ പടേക്കര്‍ അടുത്തിടെ നിഷേധിച്ചതോടെയാണ്. മറുപടിയായി, പടേക്കറുടെ പ്രസ്താവനകളോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച അവര്‍ നടനെ നുണയന്‍ എന്ന് വിളിച്ചു. ദത്തയുടെ വെളിപ്പെടുത്തലുകള്‍ സിനിമയില്‍ സ്വാധീനമുള്ള വ്യക്തികളുടെ ലൈംഗികാതിക്രമങ്ങളുടെ സ്വന്തം കഥകളുമായി മുന്നോട്ട് വരാന്‍ നിരവധി സ്ത്രീ കലാകാരികള്‍ക്ക് പ്രചോദനമായി



Read Previous

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ നിര്‍ണായക കത്ത് ലേലത്തിന്.

Read Next

44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം; രോമങ്ങളോ, എല്ലുകളോ, പല്ലുകള്‍ പോലും മാംസത്തില്‍ നിന്നും വേര്‍പെടാത്ത നിലയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »