Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നീറ്റ് ക്രമക്കേടില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം; അനുമതി നിഷേധിച്ച് സ്പീക്കര്‍, ബഹളം


ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ലോക്‌സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. രാജ്യത്തെ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിത്. ക്രമക്കേടില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ആശങ്കയിലാണ്. വിഷയത്തില്‍ ലോക്‌സഭ ശാന്തമായി ചര്‍ച്ച നടത്ത ണം. പാര്‍ലമെന്റിലെ പ്രതിപക്ഷവും ഭരണപക്ഷവും വിദ്യാര്‍ത്ഥികള്‍ ക്കൊപ്പമാണെന്ന സന്ദേശമാണ് നല്‍കേണ്ടതെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ തനിക്ക് 22 നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ട്. നീറ്റിലെ ക്രമക്കേടുകളില്‍ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് രാഷ്ട്രപതി പ്രസംഗ ത്തില്‍ സൂചിപ്പിച്ചിട്ടുണ്ട് എന്നും സ്പീക്കര്‍ ഓം ബിര്‍ല മറുപടി പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധം ഉയര്‍ത്തി.

രാജ്യസഭയിലും നീറ്റ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു. എന്നാല്‍ ചര്‍ച്ച അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ഇരുസഭകളും ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപി മാരായ കെ സി വേണുഗോപാല്‍, മാണിക്കം ടാഗോര്‍ തുടങ്ങിയവരും രാജ്യസഭയില്‍ എഎപി നേതാവ് സഞ്ജയ് സിങും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.


Read Previous

ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു; ടെർമിനലിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി അധികൃതർ

Read Next

അങ്കമാലി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; രോഗികള്‍ വലഞ്ഞു; കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »