Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോഴിക്കൂട്ടിൽ നിന്ന് വിഷ ജീവിയുടെ കടിയേറ്റു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു


ഇടുക്കി : കോഴിക്കൂട്ടിൽ നിന്നും വിഷ ജീവിയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. രാജാക്കാട് പന്നിയാർകുട്ടി സ്വദേശിനി വലിയകണ്ടത്തിൽ ബാബുവിൻ്റെ ഭാര്യ ശോഭന ബാബു (55) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും മുട്ട എടുക്കുന്നതിനിടെ വിഷ ജീവി ശോഭനയെ കടിക്കുക യായിരുന്നു.

ഇതിന് പിന്നാലെ ശോഭന വീട്ടിലെത്തി മറ്റുള്ളവരുമായി കോഴിക്കൂട്ടിൽ പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണ് കടിച്ചതെന്ന് വ്യക്തമായില്ല. തുടർന്ന് രാജകു മാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് തിരികെ വീട്ടിലേക്ക് അയച്ചു. എന്നാൽ അൽപം കഴിഞ്ഞപ്പോൾ കടിയേറ്റ കൈക്ക് അസഹനീയമായ വേദനയുണ്ടാവുകയും ശാരീരിക ബുദ്ധിമുട്ടുകൾ തോന്നി ത്തുടങ്ങുകയുമായിരുന്നു.

ഇതോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ ഇവിടെ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഏത് ജീവിയുടെ കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പറയാൻ സാധിക്കു എന്ന് ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി.


Read Previous

സിപിഎം പ്രാദേശിക ഘടകങ്ങളില്‍ ക്വട്ടേഷന്‍ സംഘം, നേതാക്കളുടെ മക്കള്‍ മാഫിയ തലവന്മാര്‍’; ചെറിയാൻ ഫിലിപ്പ്

Read Next

ക്രിക്കറ്റില്‍ ‘നിര്‍ഭാഗ്യം’ എന്ന വാക്കിന്‍റെ പര്യായമാണ് ദക്ഷിണാഫ്രിക്ക; ആ ചീത്തപ്പേര് മാറ്റിയെടുത്തു, നിങ്ങള്‍ മടങ്ങേണ്ടത് തലയുയര്‍ത്തി തന്നെയാണ്; തോല്‍വിയിലും കയ്യടി അര്‍ഹിക്കുന്നു ദക്ഷിണാഫ്രിക്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »