Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുനിത വില്ല്യംസിന്റെയും സഹയാത്രികന്റെയും മടക്കം ഒരു മാസത്തിന് ശേഷം’: സൂചന നല്‍കി നാസയും ബോയിങും


വാഷിങ്ടണ്‍: ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസിന്റെയും ബുച്ച് വില്‍ മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര സംബന്ധിച്ച അനശ്ചിതത്വം നില നില്‍ക്കേ ഇരുവരും തിരിച്ചെത്താന്‍ ഒരുമാസത്തോളം സമയമെടുത്തേക്കുമെന്ന സൂചന നല്‍കി നാസ.

സ്റ്റാര്‍ ലൈനറിന്റെ ദൈര്‍ഘ്യം 45 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നതായി നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ചിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രാ മധ്യേ സംഭവിച്ച ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ പരിഹരിച്ച് യാത്രികരെ തിരികെ കൊണ്ടുവരാന്‍ ബോയിങിന്റെ സ്റ്റാര്‍ ലൈനര്‍ പര്യാപ്തമാകുമെന്ന് നാസ സൂചന നല്‍കി.

ഭൂമിയിലേക്ക് ഇരുവരെയും എത്തിക്കാന്‍ തിരക്ക് കൂട്ടുന്നില്ല. ന്യൂ മെക്സിക്കോയിലെ പരീക്ഷണങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. തുടര്‍ന്ന് ഡാറ്റ അവലോകനം ചെയ്താണ് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും നാസ വ്യക്തമാക്കി. സ്റ്റാര്‍ ലൈനര്‍ തിരിച്ചിറക്കില്‍ പ്രക്രിയ നീണ്ടതാണ്. ലാന്‍ഡിങ് തിയതി പിന്നീട് തീരുമാനിക്കുമെന്നും സ്റ്റിച്ച് പറഞ്ഞു. സ്റ്റാര്‍ ലൈനറിന്റെ ചില ത്രസ്റ്ററുകള്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ ഗ്രൗണ്ട് പരീക്ഷണം നടത്താനാണ് നാസയും ബോയിങും ഉദ്ദേശിക്കുന്നത്.

സ്റ്റാര്‍ ലൈനറിന്റെ പ്രശ്നങ്ങളുടെ കാരണത്തെക്കുറിച്ച് എന്‍ജിനീയര്‍മാര്‍ക്ക് ഇപ്പോഴും വ്യക്തതയില്ലെന്ന് ബോയിങിന്റെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമിന്റെ വൈസ് പ്രസിഡന്റും പ്രോഗ്രാം മാനേജരുമായ മാര്‍ക്ക് നാപ്പിയും പറഞ്ഞു. ഗ്രൗണ്ട് ടെസ്റ്റുകള്‍ നടത്തി പ്രശ്‌നം കണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് നാപ്പി പറഞ്ഞു. വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനടുത്തെത്തിയപ്പോള്‍ എന്‍ജിന്‍ തകരാറുകള്‍ കൂടാതെ ഹീലിയം ചോര്‍ച്ചകള്‍ കൂടി കണ്ടെത്തിയിരുന്നു.


Read Previous

അതൃപ്തരായ സിപിഎം അണികളേയും അനുഭാവികളേയും ലക്ഷ്യമിട്ട് പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ബിജെപി; ചുമതല പി.കെ കൃഷ്ണദാസിന്; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

Read Next

പോസറ്റീവ് വൈബ് ഒന്നാം വാർഷികം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »