Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പോസറ്റീവ് വൈബ് ഒന്നാം വാർഷികം ആഘോഷിച്ചു


കോഴിക്കോട്: ഓൺലൈൻ ഇംഗ്ലീഷ്  അക്കാദമിയിലൂടെ പരിചിതരായ പല രാജ്യങ്ങളിൽ താമസക്കാരായ കേരളത്തിന്റെ വിവിധ ജില്ലയിൽനിന്നുള്ള  മലയാളി കൾ ബാല്യത്തിലേക്കും  യൗവനത്തിലേക്കും ഒരു തിരിച്ചു പോക്ക് എന്ന ഉദ്ദേശത്തോടെ രൂപികരിച്ച പോസറ്റീവ് വൈബ് ഒന്നാം വാർഷികം വിവിധ കലാ കായിക പരിപാടിക ളോടെ ആഘോഷിച്ചു . എല്ലാവർക്കും ഒത്തുകൂടാൻ  സൗകര്യ പ്രദമായ കോഴിക്കോട് എയർ പോർട്ട് പരിസരത്തു ടി പി ഓഡിറ്റോറിയത്തിൽ ചേർന്ന് പരിപാടികൾ അവതരണത്തിൽ ഏവർക്കും ഗൃഹാദുരതം ഉളവാകുന്നവയായിരുന്നു .

ലുബീന അഫ്സൽ, പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഗെയിംമുകള്‍  സംഘടിപ്പിച്ചു. പഞ്ചിങ്, അന്താക്ഷരി, മൈൻഡ് സ്ട്രീമിങ് , മ്യൂസിക്ക് വിത്ത് ബലൂൺ  ആക്ടിങ്, മധുരം മലയാളം, ബിസ്ക്കറ്റ് ഈറ്റിങ് , ബലൂണും മിഠായിയും തുടങ്ങി ഒട്ടേറെ ഗെയിംസ് പങ്കാളികൾ എല്ലാം ചേർന്നു കളിച്ചത്  സന്തോഷകരവും വിജ്ഞാന നിനോദമുളവാക്കുന്നതുമായി .   

എല്ലാവരും ഒരുമിച്ചു കൂടിയ അനർഘ നിമിഷത്തെ  പാട്ടും ഡാൻസും ആരവവും ആഘോഷവുമായി പോസിറ്റീവ് വൈബ്സ് ന്റെ ഒന്നാം കുടുംബസംഗമം അക്ഷരാ ർത്ഥത്തിൽ അംഗങ്ങളുടെ മനസ് നിറച്ചു. ഒന്നാം സ്നേഹക്കൂട്ടായ്മയുടെ ഓർമ്മകൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ തയ്യാറാക്കിയ മെമന്റോകൾ  എല്ലാവർക്കും നൽകി

രാവിലെ 10 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം ഷീബ സതീശ് ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ്‌ കുട്ടിയുടെ അധ്യക്ഷത വഹിച്ചു. സീനത്ത് മുഹമ്മദ് കുട്ടി  കുടുംബ സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിച്ചു

പോസിറ്റീവ് വൈബ്ന്റെ  സ്ഥാപകനും കാരണവരുമായ സൈനുൽ ആബിദ് തോരപ്പ മുഖ്യ പ്രഭാഷണം നടത്തി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും ഉദ്ദേശ്യ – ലക്ഷ്യങ്ങളും അദ്ദേഹം വിവരിച്ചു, ആശംസകൾ നേര്‍ന്നുകൊണ്ട് ഷബ്‌ന അമീർ, പ്രേമൻ, ബാഹ്ജത് നജീബ്, ലുബീന അഫ്സൽ, ജിൽസൺ ആന്റണി, ജുമൈല ബീവി, ഹസീന ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു ഗ്രൂപ്പ്‌ അംഗങ്ങൾ എല്ലാം തന്നെ സ്വപ്നതുല്യം നടപ്പിലായ അതിവി ശിഷ്ടമായ സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അതിയായ ആനന്ദവും പങ്കുവച്ചു. സന്തോഷ്‌ ഭാസ്കർ സംഗമ അവലോകനം നടത്തി, കുമാരി ഹിബ ഫാത്തിമ ഈശ്വരപ്രാർത്ഥന ആലപിച്ചു, സുധീഷ് സ്വാഗതവും റംല നിലമ്പൂർ നന്ദിയും പറഞ്ഞു


Read Previous

സുനിത വില്ല്യംസിന്റെയും സഹയാത്രികന്റെയും മടക്കം ഒരു മാസത്തിന് ശേഷം’: സൂചന നല്‍കി നാസയും ബോയിങും

Read Next

പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടികാഴ്ച നടത്തി മലപ്പുറം ജില്ലാ ഓ ഐ സി സി പ്രസിഡണ്ട്‌ സിദ്ധീഖ് കല്ലൂപറമ്പന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »