Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഴങ്ങള്‍ കഴിച്ചാല്‍ കുടവയര്‍ കുറയുമോ? നിങ്ങള്‍ക്കും പരീക്ഷിയ്ക്കാം


പുരുഷന്മാരില്‍ ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് കുടവയര്‍. ചെറുപ്പക്കാരിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. പ്രായമാകുന്നതോടെ ഇത് വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ അമിതവണ്ണത്തിലൂടെ വയറു ചാടുന്നതും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനും നിത്യവുമുള്ള വ്യായാമത്തിലും ശ്രദ്ധയുണ്ടെങ്കില്‍ കുടവയര്‍ നമ്മുടെ വരുതിയിലാക്കാന്‍ സാധിയ്ക്കും. വയര്‍ ചാടുന്നത് പല രോഗങ്ങള്‍ക്കുമുള്ള പ്രധാന കാരണം കൂടിയാണ്. ചാടിയ വയര്‍ ഒതുക്കാന്‍ സഹായിക്കുന്ന ചില ഫലവര്‍ഗങ്ങളും ഉണ്ട്. അവ ഏതൊക്കെയെന്ന് അറിയാം….

മെലണ്‍ – മെലണ്‍ വിഭാഗത്തില്‍ പെട്ടവയെല്ലാം തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ വെള്ളം തന്നെയാണ് ഗുണം നല്‍കുന്നത്. ഇത് വിശപ്പു കുറയ്ക്കുന്നു, വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കുന്നു. ഇതിലെ അമിനോ ആസിഡുകള്‍, സിട്രുലിന്‍ എന്നിവയെല്ലാം തന്നെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

ആപ്പിള്‍ – ഇത്തരത്തില്‍ ഒന്നാണ് ആപ്പിള്‍. ധാരാളം നാരുകള്‍ അടങ്ങിയ ഒന്നാണിത്. ഇതിലെ പെക്ടിന്‍ സോലുബിള്‍ ഫൈബറാണ്. ഇതിലെ ഫോളിഫിനോളുകള്‍ ഫാറ്റ് മെറ്റബോളിസത്തെ സഹായിക്കുന്നു. ഇവ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു. പ്രത്യേകിച്ചും വയറിന് ചുറ്റുമുള്ള കൊഴുപ്പ്. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

ചെറുനാരങ്ങ – വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും ദഹനം മെച്ചപ്പെടു ത്താനും സഹായിക്കുന്നു. ഡിടോക്സിഫൈയിംഗ് ഗുണങ്ങള്‍ ഉള്ള ഒന്നാണിത്. ഇതിലെ പോളിഫിനോളുകളും തടി കൂടുന്നത് തടയാനും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തട യാനും സഹായിക്കുന്നു. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

വാഴപ്പഴം – പഴം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും വയറ്റിലെ കൊഴുപ്പ്. ഇവയില്‍ റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. ഇത് സോലുബിള്‍ ഫൈബറായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ഇതിനാല്‍ വിശപ്പ് കുറയ്ക്കും. ഇവയിലെ പൊട്ടാസ്യം ശരീരത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുന്നു. ഇതുപോലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പഴം സഹായിക്കുന്നു. ഇതെല്ലാം വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നു.

ഓറഞ്ച് – ഓറഞ്ച് ഇത്തരത്തിലെ ഫലമാണ്. ഇതില്‍ കലോറി കുറവാണ്, നാരുകള്‍ കൂടുതലും. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ സി കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ സി കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പും വയറ്റിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ഇതിലെ നാച്വറല്‍ മധുരം വിശപ്പു കുറയ്ക്കാനും മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായി ക്കുന്ന ഘടകമാണ്.


Read Previous

നീറ്റ് ചർച്ച സ്പീക്കർ തള്ളി; പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി, 70 തവണ പേപ്പർ ചോർച്ചയുണ്ടായി. ഞങ്ങൾക്ക് നീറ്റിനെക്കുറിച്ച് ഒരു ദിവസത്തെ ചർച്ച വേണം. ഇത് ഒരു പ്രധാന വിഷയമാണ്. രണ്ട് കോടിയിലധികം വിദ്യാർത്ഥികളെ ബാധിച്ചു:രാഹുല്‍ഗാന്ധി

Read Next

ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍ ശരീരത്തിന് ലഭിയ്ക്കുന്നത് ഈ 8 ഗുണങ്ങള്‍, ഷുഗറുള്ളവര്‍ ശ്രദ്ധിക്കണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »