Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോട്ടയം@75; ശിങ്കാരി മേളവും കേക്കുമുറിയ്‌ക്കലുമായി ആഘോഷം, ഒരുവര്‍ഷം നീളുന്ന പരിപാടി


കോട്ടയം : ശിങ്കാരിമേളത്തിന്‍റെ അകമ്പടിയിൽ കേക്കു മുറിച്ചും മരം നട്ടും കോട്ടയ ത്തിന്‍റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിന് കലക്ട്രേറ്റിൽ തുടക്കം. കോട്ടയം ജില്ല രൂപീകൃതമായതിന്‍റെ എഴുപത്തഞ്ചാം വാർഷികാഘോഷം കളറാക്കി കലക്ട്രേറ്റ് ജീവനക്കാർ. ജില്ലയുടെ ഭൂപടവും ജില്ലയിലെ ഒൻപതു നിയമസഭ മണ്ഡല ങ്ങളും പലനിറങ്ങളിൽ അടയാളപ്പെടുത്തിയ കേക്ക് കളക്ട്രേറ്റിന്‍റെ കവാടത്തിൽ നടന്ന ചടങ്ങിൽ മുറിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങൾക്കു തുടക്കമിട്ടത്.

കോട്ടയം@75 എഴുതിയ ജില്ലയുടെ ഭൂപടം പതിച്ച മാപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്‌ കെവി ബിന്ദുവും പ്രിൻസിപ്പൽ ജില്ല ആൻഡ് സെഷൻസ് ജഡ്‌ജ്‌ മിനി എസ് ദാസും കലക്‌ടർ വി വിഗ്‌നേശ്വരിയും ജില്ല പൊലീസ് മേധാവി കെ കാർത്തിക്കും സബ് കലക്‌ടർ ഡി രഞ്ജിത്തും അഡിഷണൽ ജില്ല മജിസ്‌ട്രേറ്റും ബീന പി ആനന്ദും ചേർന്നു മുറിച്ചു.

തുടർന്ന്‌ ജില്ല പഞ്ചായത്ത് അങ്കണത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ ഭൂപടം ആലേഖനം ചെയ്‌ത കേക്കും മുറിച്ചു. അതിനുശേഷം ജില്ല പഞ്ചായത്ത് പ്രസിഡന്‍റും ജില്ല കലക്‌ടറും ജില്ല പൊലീസ് മേധാവിയും സബ് കലക്‌ടറും അഡിഷണൽ ജില്ല മജിസ്‌ട്രേറ്റും ചേർന്ന് ജില്ല പഞ്ചായത്ത് വളപ്പിൽ പ്ലാവ് നട്ടു.

1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ജൂലൈ ഒന്നുമുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ല ഭരണകൂടം ലക്ഷ്യമിടു ന്നത്. ഞായറാഴ്‌ച വൈകിട്ടുമുതൽ കലക്ട്രേറ്റിന്‍റെ പൂമുഖം ദീപാലങ്കൃതമായിരുന്നു. വർണബലൂണുകൾ കൊണ്ട് കലക്ട്രേറ്റ് കവാടം അലങ്കരിക്കുകയും ചെയ്‌തിരുന്നു.

ജില്ല ഇൻഫർമേഷൻ ഓഫിസർ എ അരുൺ കുമാർ, പ്ലാനിങ് ഓഫിസർ പിഎ അമാനത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാതല ഉദ്യോഗസ്ഥർ, കലക്ട്രേറ്റ് ജീവനക്കാർ, ഫെഡറൽ ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കടുത്തു.


Read Previous

മലവെള്ളപ്പാച്ചിലില്‍ പാറയില്‍ പരസ്പരം കെട്ടിപ്പിടിച്ച് ഏഴംഗ കുടുംബം; ഒഴുക്കില്‍പ്പെട്ട് മൂന്ന് മരണം; രണ്ട് കുട്ടികര്‍ക്കായി തിരച്ചില്‍, വിഡിയോ

Read Next

ഷിഗെല്ല അപകടകാരി, മരണം പോലും സംഭവിക്കാം; പ്രതിരോധം ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »