ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ഗുണ്ടൂര്‍: നടുറോഡില്‍ വച്ച് യൂണിഫോമില്‍ മദ്യപിച്ച എഎസ്ഐക്ക് സസ്പെന്ഷന്. ഗുണ്ടൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ സര്‍വ ശ്രേഷ്ഠ ത്രിപാഠിയാണ് എഎസ്ഐ എ വെങ്കിടേശ്വര റാവുവിനെ സസ്പെന്‍ഡ് ചെയ്തത്. ഡ്യൂട്ടിയിലിരിക്കെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം യൂണിഫോമില്‍ എഎസ്ഐ പ്രദേശവാസി കള്‍ക്കൊപ്പം മദ്യപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പാട്ടിനൊപ്പം എഎസ്ഐ ചൂളം വിളിക്കുമ്പോള്‍ മറ്റൊരാള്‍ മദ്യലഹരയില്‍ ഡാന്‍സ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. വ്യാപകമായി പ്രചരിച്ചതോടെ വീഡിയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ അന്വേ ഷണത്തിന് എസ്പി ഉത്തരവിട്ടു. അതിന് പിന്നാലെയാണ് നടപടി
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മുണ്ട്ലമുരു പൊലീസ് സ്റ്റേഷന് പരിധിയിലെ ശങ്കരപുരം ഗ്രാമത്തില്‍ എഎസ്ഐ വെങ്കിടേശ്വര റാവുവിനായിരുന്നു ചുമത. ജൂണ്‍ 26നായിരിന്നു ഡ്യൂട്ടിയിലിരിക്കെ എഎസ്ഐ പ്രദേശവാസികള്‍ക്കൊപ്പം മദ്യപിച്ചത്.