Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി: ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം; തൃശൂര്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകന്‍ ഇന്റലിജന്‍സ് എസ്പി


തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം കമ്മിഷണര്‍ സി.എച്ച് നാഗരാജുവിനെ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും എം.ഡിയുമാക്കി മാറ്റി നിയമിച്ചു. പി. പ്രകാശ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജി ആകും. നിലവില്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഐ.ജിയാണ് അദേഹം.

കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് കോപ്പറേഷന്‍ ചെയര്‍മാനും എം.ഡിയുമായ സഞ്ജീബ് കുമാര്‍ പട്ജോഷിയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ വിഭാഗത്തില്‍ ഡി.ജി.പിയായി നിയമിച്ചു. ദക്ഷിണമേഖല ഐ.ജി ജി. സ്പര്‍ജന്‍ കുമാറിന് തിരുവനന്തപുരം ജില്ലാ കമ്മിഷണറുടെ അധിക ചുമതല നല്‍കി.

എസ്. സതീഷ് ബിനോ ഐ.പി.എസിനെ ഭരണനിര്‍വഹണ ചുമതലയുള്ള ഡി.ഐ. ജിയായി നിയമിച്ചു. തൃശൂര്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ടെക്നിക്കല്‍ ഇന്റലിജന്‍സ് എസ്.പിയാവും. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാ നത്ത് നിന്ന് മാറ്റിയ അങ്കിത് അശോകനെ മറ്റൊരിടത്ത് നിയമിച്ചിരുന്നില്ല.

ക്രൈം റെക്കോര്‍ഡ് ബ്യൂറോ എസ്.പി സി. ബാസ്റ്റിന്‍ ബാബുവിനെ വുമണ്‍ ആന്‍ഡ് ചിലന്‍ഡ്രന്‍ സെല്ലിന്റെ അസിസ്റ്റന്‍ന്റ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസായും നിയമിച്ചു. പത്ത് എസ്.പിമാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി.


Read Previous

ഹേമന്ദ് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായേക്കും; പച്ചക്കൊടി കാണിച്ച് ഇന്ത്യ മുന്നണി

Read Next

നേപ്പാളിൽ പ്രചണ്ഡ സർക്കാർ വീണു ; സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »