Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അപേക്ഷയിലെ അക്ഷരത്തെറ്റ് കണ്ട വിഷമത്തിലാണ് പറഞ്ഞത്; പര്‍വതീകരിക്കേണ്ടതില്ല; ജനാധിപത്യ രാജ്യമല്ലേ, ചര്‍ച്ച നടക്കട്ടെ; വിശദീകരണവുമായി സജി ചെറിയാന്‍


തിരുവനന്തപുരം: പത്താം ക്ലാസ് കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. പാസായ ചില കുട്ടികള്‍ക്ക് എഴുത്തുവായനയും അറിയില്ലെന്നാണ് പറഞ്ഞത്. ഒരു കുട്ടിയുടെ അപേ ക്ഷയിലെ അക്ഷരതെറ്റ് കണ്ടപ്പോള്‍ തോന്നിയ പ്രയാസത്തിലാണ് പ്രസംഗത്തില്‍ അങ്ങ നെ പറഞ്ഞത്. പരാമര്‍ശം ഇങ്ങനെ പര്‍വതീകരിക്കേണ്ടതില്ലെന്നും ജനാധിപത്യ രാജ്യമല്ലേ, ചര്‍ച്ച നടക്കട്ടെയെന്നും സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.

തന്റെ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും കേള്‍ക്കണം. പത്താം ക്ലാസ് ചില കുട്ടിക ള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്നാണ് പറഞ്ഞത്. അതിലൊരൂ ഒരു കുട്ടി തന്റെ വീട്ടില്‍ വന്ന് ഒരു അപേക്ഷ നല്‍കി. അത് വായിച്ചപ്പോള്‍ അതില്‍ അക്ഷരതെറ്റ് വ്യാപകമായിരുന്നു. ഇത് എന്താ ഇങ്ങനെ എന്ന് ചോദിക്കുകയും ചെയ്തു. പ്രയാസം തോന്നിയതുകൊണ്ട് പ്രസംഗത്തില്‍ പലകാര്യങ്ങളും പറയുന്ന കൂട്ടത്തില്‍ എഴുത്തു വായനയും അറിയാത്ത ചില കുട്ടികള്‍ ഉണ്ട് എന്നപരാമര്‍ശമാണ് നടത്തിയത്. അത് മൊത്തത്തില്‍ കേരളത്തിലങ്ങ് പ്രശ്‌നമാക്കേണ്ടതില്ല. ഓള്‍ പാസ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും കാലത്തുകൊടുത്തിട്ടുണ്ട്. അതിനെ ഇങ്ങനെ പര്‍വതീകരി ക്കേണ്ട കാര്യമില്ല. താന്‍ ഒരു കാര്യം പറഞ്ഞു. ജനാധിപത്യ രാജ്യമല്ലേ?. ചര്‍ച്ച നടക്കട്ടെയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം, പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന നയം സര്‍ക്കാരിനില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അവര്‍ വളരെ നന്നായി പഠിച്ചാണ് വിജയിച്ച് വരുന്നത്. അതുകൊണ്ടാണ് മുഴുവന്‍ കുട്ടികള്‍ക്കും പ്‌ളസ് വണിന് സീറ്റ് നല്‍കുന്നത്. സജി ചെറിയാന്‍ പ്രസംഗത്തിന്റെ ഒഴുക്കിന് വേണ്ടി അങ്ങനെ പറഞ്ഞുവെന്നേയുള്ളു. അത് ഗൗരവത്തില്‍ എടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.


Read Previous

വധശിക്ഷയ്ക്കെന്നല്ല, പ്രതിയാക്കാന്‍ പോലും തെളിവില്ല’; കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവൻ പരാജയങ്ങളും ചൂണ്ടിക്കാട്ടി തൂക്കുകയറില്‍ നിന്ന് ഗിരീഷിനെ മോചിപ്പിച്ച് ഹൈക്കോടതി

Read Next

ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം പോലും അറിയില്ല; ബാധ്യതയാകും; എസ്എഫ്‌ഐക്കാര്‍ തിരുത്തിയേ തീരൂ; ബിനോയ് വിശ്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »