Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാരിസ് ഒളിമ്പിക്‌സ് ടീമിൽ 5 മലയാളികളും; താരങ്ങള്‍ ഇവരൊക്കെ.


ന്യൂഡല്‍ഹി : ജൂലൈ 26-ന് ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്‌സ് അത്ലറ്റിക്‌സ് ടീമിൽ 5 മലയാളികളും. മുഹമ്മദ് അജ്‌മൽ, എം ജേക്കബ്, മുഹമ്മദ് അനസ്, അബ്‌ദുല്ല അബൂബ ക്കർ, മിജോ ചാക്കോ കുര്യൻ എന്നിവരാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍. നിലവിലെ ചാമ്പ്യൻ നീരജ് ചോപ്രയുടെ ക്യാപ്‌റ്റന്‍സിയിലാണ് 28 അംഗ ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീം മാറ്റുരയ്ക്കുന്നത്. ടോക്കിയോ ഗെയിംസ് സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോയിൽ നിലവിലെ ലോക ചാമ്പ്യനുമായ നീരജ് ചോപ്ര ഈ വാരാന്ത്യ ത്തിൽ പാരിസിൽ നടക്കുന്ന അവസാന ഡയമണ്ട് ലീഗ് ഒഴിവാക്കിയാണ് കായിക മാമാങ്കത്തിന് തയാറെടുക്കുന്നത്.

17 പുരുഷന്മാരും 11 വനിത അത്‌ലറ്റുകളുമാണ് ഇത്തവണ ഒളിമ്പിക്‌സില്‍ പങ്കെടു ക്കുന്നത്. ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ അവിനാഷ് സാബ്ലെ, തേജീന്ദർപാൽ സിങ് ടൂർ, സ്പ്രിൻ്റ് ഹർഡലർ ജ്യോതി യർരാജി എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ ലോക ചാമ്പ്യ ൻഷിപ്പില്‍ യുഎസ്എ ടീമിനെ പിന്തള്ളി കോളിളക്കം സൃഷ്‌ടിച്ച മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, രാജേഷ് രമേഷ് എന്നിവരടങ്ങുന്ന 4×400 മീറ്റർ പുരുഷ റിലേ ടീമും പാരിസില്‍ പ്രകടനം കാഴ്‌ചവക്കും.

പുരുഷന്മാർ : അവിനാഷ് സാബ്ലെ (3,000 മീറ്റർ സ്റ്റീപ്പിൾ ചേസ്), നീരജ് ചോപ്ര, കിഷോർ കുമാർ ജെന (ജാവലിൻ ത്രോ), തജീന്ദർപാൽ സിങ് ടൂർ (ഷോട്ട്പുട്ട്), പ്രവീൺ ചിത്രവേൽ, അബുല്ല അബൂബക്കർ (ട്രിപ്പിൾ ജമ്പ്), അക്ഷ്‌ദീപ് സിങ്, വികാഷ് സിങ്, പരംജീത് സിങ് ബിഷ്‌ത് (20 കിലോമീറ്റർ റേസ് നടത്തം), മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, സന്തോഷ് തമിഴരശൻ, രാജേഷ് രമേഷ് (4×400 മീറ്റർ റിലേ), മിജോ ചാക്കോ കുര്യൻ (4×400 മീറ്റർ റിലേ), സൂരജ് പൻവാർ (റേസ് വാക്ക് മിക്‌സഡ് മാരത്തൺ), സർവേഷ് അനിൽ കുഷാരെ (ഹൈജമ്പ്).

വനിതകൾ : കിരൺ പഹൽ (400 മീറ്റർ), പരുൾ ചൗധരി (3,000 മീറ്റർ സ്റ്റീപ്പിൾ ചേസ്, 5,000 മീറ്റർ), ജ്യോതി യർരാജി (100 മീറ്റർ ഹർഡിൽസ്), അന്നു റാണി (ജാവലിൻ ത്രോ), അഭ ഖത്വ (ഷോട്ട്പുട്ട്), ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കിടേശൻ, വിത്യ രാംരാജ്, പൂവമ്മ എംആർ (4×400 മീറ്റർ റിലേ), പ്രാചി (4×400 മീറ്റർ), പ്രിയങ്ക ഗോസ്വാമി (20 കിലോമീറ്റർ റേസ് നടത്തം/റേസ് നടത്തം മിക്‌സഡ് മാരത്തൺ).

ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 11 വരെ സ്റ്റേഡ് ഡി ഫ്രാൻസിലാണ് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങള്‍ നടക്കുക. മാരത്തൺ റേസ് വാക്ക് മിക്‌സഡ്-റിലേ ഇവൻ്റ്‌ ഒളിമ്പിക്‌സില്‍ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം പുരുഷന്മാരുടെ 50 കിലോമീറ്റർ റേസ് നടത്തം മത്സരത്തില്‍ നിന്ന് ഒഴിവാക്കി.


Read Previous

ഇന്ത്യന്‍ ലക്ഷ്യം മെഡല്‍പട്ടികയില്‍ ആദ്യ10;10 വര്‍ഷത്തിനകം ലക്ഷ്യം നേടും, പാരിസില്‍ കൂടുതല്‍ മെഡലുറപ്പ്; പി ടി ഉഷ

Read Next

രാഹുൽ ഗാന്ധി ഹത്രാസിലെത്തി ; ഇരകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »