Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ്എഫ്ഐയും സിപിഎമ്മും വഴിയിൽ കെട്ടിയ ചെണ്ടയല്ല’; ബിനോയ് വിശ്വത്തിന് മറുപടിയുമായി എകെ ബാലന്‍


തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എകെ ബാലൻ്റെ മറുപടി. എസ്എഫ്ഐയും സിപിഎമ്മും വഴിയിൽ കെട്ടിയ ചെണ്ടയല്ലെന്നും എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എകെ ബാലൻ പറഞ്ഞു.

മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി. ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ല. എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്. കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി മാറി. കേരള കൂടോത്ര പാർട്ടി.

എസ്എഫ്ഐയെ സംബന്ധിച്ചിടത്തോളം തിരുത്തേണ്ടത് തിരുത്താൻ ആ സംഘട നയ്ക്ക് കഴിയും. എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും എകെ ബാലൻ പറഞ്ഞു. എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃതമായ സംസ്‌കാരമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്‍റെ വിമർശനം.

കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിനെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രി ക്കെതിരെ എഐഎസ്എഫും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിപിഎം – സിപിഐ നേതാക്കൾ തമ്മിൽ പരസ്യമായ വാക്ക് പോരിലേക്ക് കടന്നത്.


Read Previous

നീളം പത്തടിയോളം; ചെമ്പുകടവിൽ നിന്നും രാജവെമ്പാലയെ പിടികൂടി

Read Next

കഥകളുടെ സുൽത്താൻ’ ബഷീര്‍ ഓര്‍മയായിട്ട് മൂന്ന് പതിറ്റാണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »