ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘ദ വോയേജ്’ ക്യാമ്പയിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ കെഎംസിസി കമ്മിറ്റികളിലെ സോഷ്യൽ മീഡിയ അഡ്മിൻമാരെ പങ്കെടുപ്പിച്ച് നടത്തിയ മീഡിയ മീറ്റ് അപ്പ് റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻ്റ് നസ്റുദ്ധീൻ വി.ജെ ഉദ്ഘടനം ചെയ്തു.

സോഷ്യൽ മീഡിയ രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടന്ന സെഷൻ ലുലു ഹൈപ്പർ മാർക്കറ്റ് സൗദി ഡിജിറ്റൽ മാർക്കറ്റിങ്ങ് മാനേജർ മുഹമ്മദ് ഷാഫി എടവട്ടം നിയന്ത്രിച്ചു.

മീഡിയ ഉപസമിതി ചെയർമാൻ വി. കെ.റഫീഖ് ഹസ്സൻ വെട്ടത്തൂർ അദ്ധ്യക്ഷത വഹി ച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് മേടപ്പിൽ, ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, വോയേജ് പ്രോഗ്രാം കോർഡിനേറ്റർ ഷാഫി മാസ്റ്റർ ചിറ്റത്തുപ്പാറ, ഓർഗനൈൻസിങ് സെക്രട്ടറി മുനീർ മക്കാനി, ട്രഷറർ മുനീർ വാഴക്കാട്, ആക്ടിങ് സെക്രട്ടറി യൂനുസ് നാണത്ത്, ജില്ലാ ഭാരവാഹികളായ നൗഫൽ താനൂർ,ഷക്കീൽ തിരൂർ ക്കാട്, റഫീഖ് ചെറുമുക്ക്, നാസർ നിലമ്പൂർ, സലാം പയ്യനാട്, ഇസ്മായിൽ താനൂർ,
മീഡിയ വിങ് ഉപസമിതി സമിതി അംഗകളായ ,സലീം സിയാംകണ്ടം, സി. വി. ഇസ്മായീൽ, ഹാരിസ് കുറുവ, യുസഫ് മുട്ടന്നൂർ, നൗഫൽ ചാപ്പപ്പടി, സബീർ ജാസ്, നസീർ വളപുരം, എന്നിവർ നേതൃത്വം നൽകി.റഹൂഫ് മാട്ടാൻ ഖിറാഅത്ത് നിർവഹിച്ചു.
അമീറലി പൂക്കോട്ടൂർ സ്വാഗതവും ജാഫർ വീമ്പൂർ നന്ദിയും പറഞ്ഞു.
