ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പരം പ്രയോജനകരമായ സ്വതന്ത്ര വ്യാപാര കരാറി(എഫ്ടിഎ)നായി പ്രവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചു.

വളര്‍ച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ക്രിയാത്മകമായ സഹകരണം ഉറപ്പാക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയ ത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ മോദി അഭിനന്ദങ്ങള്‍ അറിയിച്ചു. ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത അറിയിക്കു കയും ചെയ്തു. കെയ്ര് സ്റ്റാമറെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്ത്യയും യുകെയും 2022 ജനുവരിയില്‍ എഫ്ടിഎയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു, ഇതുവരെ 14 റൗണ്ട് ചര്‍ച്ചകള്‍ നടത്തി. നിരവധി വിഷയങ്ങളില്‍ ഇരുപക്ഷത്തിനും പൊതുധാരണയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞെങ്കിലും, വിപണി പ്രവേശനം, വാഹനങ്ങളുടെയും മദ്യത്തിന്റെയും നികുതി തുടങ്ങിയ തന്ത്രപരമായ വിഷയങ്ങളിലെ ഭിന്നതകള്‍ കാരണം ചര്‍ച്ചകള്‍ സ്തംഭിച്ചിരുന്നു.
