Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുരേഷ് ഗോപിയോട് ആരാധന, ബിജെപി രാഷ്ട്രീയം പ്രമോട്ട് ചെയ്യുന്നു; എംകെ വര്‍ഗീസ് മേയര്‍ പദവി ഒഴിയണമെന്ന് സിപിഐ


തൃശൂര്‍: തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് പദവി ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ്. നേരത്തെയുണ്ടാക്കിയ കരാര്‍ അനുസരിച്ച് എംകെ വര്‍ഗീസിന്റെ കാലാവധി നേരത്തെ അവസാനിച്ചതാണ്. അതുകൊണ്ട് പദവി ഒഴിഞ്ഞ് അദ്ദേഹം ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന് വത്സരാജ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി ജയിച്ച എംകെ വര്‍ഗീസിനെ എല്‍ഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. അന്നുണ്ടാക്കിയ ധാരണ അനുസരിച്ച് ഒരു നിശ്ചിത കാലമായിരുന്നു അദ്ദേഹത്തിന് അനുവദിച്ചത്. ഒഴിയണമെന്ന നിലപാട് ഞങ്ങളും തുടരാന്‍ അനുവദിക്കണമെന്ന നിലപാട് അദ്ദേഹവും സ്വീകരിച്ചു. എന്നാല്‍ അക്കാര്യത്തില്‍ അവസാനതീര്‍പ്പുണ്ടായില്ല. ഇടതുപക്ഷമാണെന്ന് ആവര്‍ത്തിക്കുന്ന മേയര്‍ പദവി ഒഴിഞ്ഞ്് മുന്നണിയില്‍ തുടരണമെന്നും വത്സരാജ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ പരാജയത്തിന് ഒരു കാരണം മേയറുടെ നിലപാടുകളാണെന്ന് പറഞ്ഞ വത്സരാജ് തുടര്‍ നടപടികള്‍ മേയറുടെ നിലപാടറിഞ്ഞ ശേഷമുണ്ടാകുമെന്നും അറിയിച്ചു. രൂക്ഷവിമര്‍ശനമാണ് വത്സരാജ് മേയര്‍ക്കെതിരെ ഉന്നയിച്ചത്. മനസില്‍ സുരേഷ് ഗോപിയോടുള്ള വലിയ ആരാധനയും അതിലൂടെ ബിജെപി രാഷ്ട്രീയത്തെ പ്രമോട്ട് ചെയ്യുന്നതുമായ പ്രവൃത്തി പാടില്ലാത്തതാണ്. ഇതില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പും പ്രതിഷേധവും ഉണ്ടെന്നും വത്സരാജ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ വെച്ചുനടന്ന ഒരു ഔദ്യോഗിക പരിപാടിക്കിടെയാണ് സുരേഷ് ഗോപിയെ പ്രശംസിച്ചുകൊണ്ട് മേയര്‍ വീണ്ടും രംഗത്തെത്തിടയത്. വലിയ പ്രതീക്ഷയോടെയാണ് ജനം സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്. വികസനം നട ത്താന്‍ തയ്യാറായാല്‍ കൂടെ നില്‍ക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ആര് വികസന ത്തിനൊപ്പം നിന്നാലും താന്‍ അവര്‍ക്കൊപ്പം നില്‍ക്കും. സുരേഷ് ഗോപിക്ക് വികസന ത്തില്‍ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുമെന്നുമായിരുന്നു വര്‍ഗീസ് പറഞ്ഞത്‌


Read Previous

തൃശൂരില്‍ തോറ്റത് മേയറുടെ നിലപാട് കൊണ്ടല്ല, അത് സിപിഐയുടെ വിലയിരുത്തല്‍; പിന്തുണച്ച് സിപിഎം

Read Next

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി; ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »