ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമാം: അല്‍കോബാറില്‍ ഡി.എച്ച്.എല്‍ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ബഹുനില കെട്ടിടത്തിന്റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിച്ചതോടെ ജീവനക്കാര്‍ ജീവനും കൊണ്ട് ദൂരേക്ക് ഓടിമാറി. ചിലര്‍ കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തിയിട്ട തങ്ങളുടെ കാറുകള്‍ ദൂരേക്ക് മാറ്റി. എന്നാല്‍ അധിക പേര്‍ക്കും കാറുകള്‍ നീക്കം ചെയ്യാന്‍ സാധിച്ചില്ല. അഗ്നിബാധയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുന്നുണ്ട്.
