Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിയെ പരിഹസിക്കുന്നത് അവസാനിപ്പിക്കണം’: പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയെ അധി ക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വിലക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേഠിയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സ്മൃതി ഇറാനിക്കെ തിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ തുടരുന്ന പരിഹാസത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഇടപെടല്‍.

ഇന്നലെയാണ് സ്മൃതി ഇറാനി ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. ഇതിന് പിന്നാലെ രാഹുല്‍ വസതി ഒഴിഞ്ഞ ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്കുവച്ച് കോണ്‍ഗ്രസ് പ്രവര്‍ ത്തകര്‍ സ്മൃതിയെ പരിഹസിച്ച് നിരവധി ട്രോളുകളും വീഡിയോകളും പങ്കുവച്ചിരുന്നു.

സ്മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകളും പരിഹസിക്കുന്ന വീഡി യോകളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്ന് രാഹുല്‍ എക്സില്‍ കുറിച്ചു. ജയവും തോല്‍വിയും ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. ആരെയും പരഹസിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവരുതെന്നും അത് ബലഹീനതയുടെ ലക്ഷണമാണെന്നും രാഹുല്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ നിന്നും സ്മൃതി ഇറാനി കോണ്‍ഗ്ര സിലെ കിഷോരി ലാല്‍ ശര്‍മയോട് ഒന്നരലക്ഷം വോട്ടിന് പരാജയപ്പെട്ടിരുന്നു. പരാജ യത്തിന് പിന്നാലെ മണ്ഡലത്തില്‍ തന്നെ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സ്മൃതി പറഞ്ഞി രുന്നു. 2019 ല്‍ രാഹുലിനെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി മണ്ഡലം പിടിച്ചെ ടുത്തത്. പിന്നീട് രാഹുല്‍ ഗാന്ധിയെ പൊതുജന മധ്യത്തില്‍ പരിഹസിക്കുന്ന പല പരാമര്‍ശങ്ങളും സ്മൃതി ഇറാനി നടത്തിയിരുന്നു.


Read Previous

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാദിനം: വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍; പ്രതിഷേധിച്ച് കോണ്‍ഗ്രസ്

Read Next

നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് ഒലിച്ചു പോയി; ഏഴ് ഇന്ത്യാക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, 63 പേരെ കാണാതായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »