Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബോംബെന്ന് കരുതി, നോക്കിയപ്പോള്‍ ‘നിധി കുംഭം’; കുടത്തില്‍ സ്വർണ പതക്കങ്ങളും കാശി മാലകളും, സംഭവം കണ്ണൂരില്‍


കണ്ണൂർ: മഴക്കുഴി നിർമ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത് നിധി കുംഭം. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തു നിന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം, വെള്ളി ആഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയത്

പുതിയ പുരയിൽ താജുദ്ദീൻ്റെ റബ്ബർ തോട്ടത്തിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളി കൾക്കാണ് ആഭരണങ്ങൾ ലഭിച്ചത്. 17 മുത്തുമണി, 13 സ്വർണ ലോക്കറ്റ്, കാശു മാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയ കാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മൽ നിരവധി വെള്ളി നാണയങ്ങൾ എന്നിവയാണ് വ്യാഴാഴ്ച്ച വൈകിട്ട് കണ്ടെത്തിയത്. ഭണ്ഡാരമെന്ന് തോന്നിക്കുന്ന വസ്തുവിനുള്ളിൽ നിന്നാണ് നിധി ശേഖരം ലഭിച്ചത്.

ചെങ്ങളായി പഞ്ചായത്ത് പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ റബ്ബർ തോട്ടത്തിൽ മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നു നോക്കിയിരുന്നില്ല. പിന്നീട് വലിച്ചെറിഞ്ഞപ്പോൾ ആഭരണങ്ങളും നാണയങ്ങളും ചിതറുകയായിരുന്നു.

തുടർന്ന് തൊഴിലാളികൾ പൊലീസിൽ വിവരമറിയിച്ചു. ശ്രീകണ്ഠാപുരം എസ്.ഐ എം.വി ഷിജുവിൻ്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇവ കസ്റ്റഡിയി ലെടുത്തു. തുടർന്ന് തളിപറമ്പ് കോടതിയിൽ ഹാജരാക്കി. പുരാ വസ്തു വകുപ്പിൻ്റെ പരിശോധനയിൽ മാത്രമേ ഇവ നിധിയാണോയെന്ന് സ്ഥിരീകരിക്കാനാവുകയുള്ളു വെന്ന് പൊലീസ് പറഞ്ഞു. കണ്ണൂരിൽ സമാനമായ രീതിയിൽ മുൻപും നിധി കുംഭങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


Read Previous

തെരഞ്ഞെടുപ്പ് തിരിച്ചടികളില്‍ നിന്ന് പാഠം പഠിച്ചിട്ടില്ല, പിണറായി പൂര്‍ണ സംഘിയായി മാറിയിരിക്കുന്നു’: കെ മുരളീധരന്‍

Read Next

വാജ്പേയി ആയിരുന്നെങ്കിലും അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേനെ”: ശിവസേന നേതാവ് സഞ്ജയ് റാവത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »