വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: കിരീടം ചൂടി ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രജിക്കോവ


ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രജിക്കോവയ്ക്ക്. ത്രില്ലര്‍ പോരാട്ടം കണ്ട ഫൈനലില്‍ ചരിത്രമെഴുതാനുള്ള ഇറ്റലിയു ടെ ജാസ്മിന്‍ പൗലിനിയുടെ ശ്രമത്തെ പരാജയപ്പെടുത്തിയാണ് കന്നി വിംബിള്‍ഡണും കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും 28 കാരിയായ ക്രജിക്കോവ സ്വന്ത മാക്കിയത്.

ആദ്യ സെറ്റും മൂന്നാം സെറ്റും ജയിച്ചാണ് ക്രജിക്കോവ കിരീടം സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ പൗലിനിയുടെ തിരിച്ചു വരവ് കണ്ടതോടെയാണ് മത്സരം ആവേശം തീര്‍ത്തത്. എന്നാല്‍ ആത്മവിശ്വാസം കളയാതെ മൂന്നാം സെറ്റില്‍ ക്രജിക്കോവ ഇഞ്ചോടിഞ്ച് പൊരുതി സെറ്റും കിരീടവും പിടിച്ചെടുക്കുകയായിരുന്നു.

2021 ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയതാണ് ക്രജിക്കോവയുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം. കരിയറില്‍ രണ്ട് തവണ മാത്രം ഗ്രാന്‍ഡ് സ്ലാം ഫൈനലിലെത്തിയ ചെക്ക് തരം രണ്ട് തവണയും കിരീടവുമായി കോര്‍ട്ട് വിടുന്നു എന്നതും ശ്രദ്ധേയമാണ്. ഓസ്ട്രേലിയന്‍, യുഎസ് ഓപ്പണ്‍ പോരാട്ടങ്ങളില്‍ ക്വാര്‍ട്ടറിലെത്തിയതാണ് മികച്ച പ്രകടനം.

ഒരു ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് പോരാട്ടത്തില്‍ കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇറ്റാലിയന്‍ താരമെന്ന (പുരുഷ, വനിതകളില്‍ തന്നെ ആദ്യ താരമെന്ന അപൂര്‍വ നേട്ടം) അനുപമ റെക്കോര്‍ഡിന്റെ വക്കിലായിരുന്നു പൗലിനി. കരുത്തോടെ തിരിച്ചടിക്കാന്‍ ഇറ്റാലിയന്‍ താരത്തിന് സാധിച്ചെങ്കിലും ക്രജിക്കോവയുടെ ഇച്ഛാശക്തി തന്നെ ഒടുവില്‍ ജയം കാണുകയായിരുന്നു.


Read Previous

അടിച്ച് തകര്‍ത്ത് ജെയ്‌സ്‌വാള്‍ – ഗില്‍ സഖ്യം, നാലാം മത്സരത്തില്‍ 10 വിക്കറ്റ് ജയം; പരമ്പര ഇന്ത്യക്ക്

Read Next

പി.എസ്.സി കോഴ; പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം; പ്രശ്നം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് വിമർശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »