Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണം, മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഇ​​​ന്ത്യാ സ​​​ന്ദ​​​ർ​​​ശ​​​നം വേ​​​​ഗത്തിലാക്കണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി സിബിസിഐ നേതൃത്വം


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രതിനിധികൾ. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച. തങ്ങളുടെ ആശങ്കകൾ അറിയിച്ച സിബിസിഐ സംഘം വ്യത്യസ്ത മന്ത്രാലയങ്ങളിൽ ക്രൈസ്തവ പ്രതിനിധി കളെ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടണ മെന്നും സി.ബി.സി.ഐ പ്രസിഡന്റ്‌ ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിൻ്റെ നേതൃത്വ ത്തിലുള്ള സംഘം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കെതിരെയും ആരാധ നാലയങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടക്കുന്നതിൽ സിബിസിഐ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയുടെ വികസനത്തിൽ പങ്കാളികളായവരാണ് ക്രൈസ്തവ സമൂഹ മെന്നും വിദ്യാഭ്യാസം, സാമൂഹ്യ പുരോഗതി തുടങ്ങിയ നിരവധി മേഖലകളിൽ നിസ്തുലമായ പങ്ക് വഹിച്ചതും കത്തിൽ ചൂണ്ടിക്കാട്ടി.

പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച് ബിഷ​​​പ്പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്തി​​​ന് പു​​​റ​​​മെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ബ​​​ത്തേ​​​രി ബി​​​ഷ​​​പ്പു​​​മാ​​​യ ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും ഡ​​​ൽ​​​ഹി ആ​​​ർ​​​ച്ച് ബി ​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​അ​​​നി​​​ൽ കൂ​​​ട്ടോ, ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ റ​​​വ. ഡോ. ​​​മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​രും ‌സി​​​ബി​​​സി​​​ഐ സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച 45 മി​​​നി​​​റ്റോ​​​ളം നീ​​​ണ്ടു. കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി​​​യും തൃ​​​ശൂ​​​ർ എം​​​പി​​​യു​​​മാ​​​യ സു​​​രേ​​​ഷ് ഗോ​​​പി​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ സ​​​ഹ​​​മ​​​ന്ത്രി ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​കാ​​​തെ പോ​​​യ​​​തെ​​​ന്ന് സി​​​ബി​​​സി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി.


Read Previous

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അര്‍ജന്റീന; സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവ്

Read Next

ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കില്ല; ചാമ്പ്യൻസ് ട്രോഫിയില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »