Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആകാശച്ചതിയിൽയാത്രക്കാരുടെ നിസ്സംഗതക്കുംപങ്ക്: ഐ സി എഫ് റിയാദ് ജനകീയ സദസ്സ്.


റിയാദ് : പ്രായോഗിക രീതിയിൽ യാത്രകൾ ആസൂത്രണം ചെയ്യുന്നതിലെ പരാജയവും തുച്ഛമായ സംഖ്യ ലാഭം നോക്കി ബഡ്ജറ്റ് എയർ ലൈനുകളുടെ പിന്നാലെപോയി കെണി യിൽ വീഴുകയും ചെയ്യുന്നതാണ് ഗൾഫ് സെക്ടറുകളിലെ യാത്രക്കാരെ ചൂഷണം ചെയ്യാ ൻ വിമാന കമ്പനികൾക്ക് സഹചര്യമൊരുക്കുന്നതെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) റിയാദ് ഒരുക്കിയ ജനകീയ സദസ്സ് അഭിപ്രായപെട്ടു.

അവസാനിക്കാത്ത ആകാശച്ചതികൾ എന്ന സന്ദേശത്തിൽ ഐ സി എഫ് ദേശീയ തലത്തിൽ നടത്തിവരുന്ന ജനകീയ സദസുകളുടെ ഭാഗമായി റിയാദിൽ നടന്ന പരിപാടി യിൽ, പ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഉയർന്നു വന്നു. സീസൺ കാലയള വിലാണ് വിമാന കമ്പനികൾ ഏറ്റവും കൂടുതൽ ചൂഷണം നടത്തുന്നത് എന്നതിനാൽ ഗ്രൂപ്പ് ടിക്കറ്റിങ് സംവിധാനം വഴി വിവിധ കൂട്ടായ്മകൾ കൂടുതൽ ടിക്കറ്റുകൾ എടുത്താ ൽ, ഈ സമയത്തുള്ള വിമാന കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും ടിക്കറ്റ് പൂഴ്ത്തിവെപ്പിന് തടയിടാൻ കഴിയുമെന്ന് ജനകീയ സദസ്സിൽ അഭിപ്രായമുയർന്നു.

കേരള സെക്ടറിൽ നിലവിൽ കോഴിക്കോട് എയർപോർട്ടിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ളത്. ഇത് ഇവിടെത്തെക്കുള്ള ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നതോടൊപ്പം മറ്റുള്ള വിമാന താവളങ്ങളിലേക്കുള്ള സർവീസ് കുറക്കാൻ വിമാനകമ്പനികളെ പ്രേരിപ്പിക്കും. തൊട്ടടുത്ത എയർപോർട്ടുകൾ ഉപയോഗപെടുത്താൻ കഴിയുന്നവർ, അവ ഉപയോഗപ്പെടുത്തിയാൽ എല്ലായിടത്തേക്കും ഒരേ നിരക്ക് ഈടാക്കാൻ നിർബന്ധി തരാകും.

കോവിഡിന് ശേഷം നിർത്തലാക്കിയ റിയാദിൽ നിന്ന് തിരുവനന്തപുരത്തെക്കുള്ള സൗദിയ എയർലൈൻസിന്റെ സർവീസ് പുനഃരാരംഭിക്കണമെന്നഭ്യർത്തിച്ചുകൊണ്ട്, സൗദിയ എയർലൈൻസ് അധികാരികളെ കാണാൻ ഐ സി എഫിന്റെ നേത്യത്വ ത്തിൽ ജനകീയ സദസ്സിൽ പങ്കെടുത്തവർ ശ്രമം നടത്തും. യാത്രക്കാരുടെ അവകാശ ങ്ങളെ കുറിച്ചുള്ള നിയമ ബോധവൽക്കാരണത്തിലൂടെ ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് വിലയിരുത്തുകയും, ജനകീയ സദസ്സിൽ ബോധവക്കരണ പരിപാടികൾ നടത്താൻ വിവിധ കൂട്ടായ്മകൾ മുന്നിട്ട് വരണമെന്നും അഭിപ്രായമുയർന്നു.

ഐ സി എഫ് റിയാദ് സെൻട്രൽ അഡ്മിൻ സെക്രട്ടറി ലതീഫ് മാനിപുരം വിഷയാവത രണം നടത്തി. സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി ഉത്ഘാടനം ചെയ്തു. നജിം കൊച്ചുകലുങ്ക്,ഫൽ പാലക്കാടൻ, യൂനുസ് തൃശൂർ, സലിം പട്ടുവം എന്നി വർ സംബന്ധിച്ചു. ഐ സി എഫ് റിയാദ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും മീഡിയ ആന്റ് പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുൽ കാദർ പള്ളിപറമ്പ നന്ദിയും പറഞ്ഞു.


Read Previous

വോട്ട് ചെയ്യാൻ ഇനി കുപ്പച്ചിയമ്മ ഇല്ല; കാസർകോട്ടെ ഏറ്റവും പ്രായം കൂടിയ വോട്ടർ വിടവാങ്ങി

Read Next

ജീവനറ്റ ജോയിയെ കണ്ടെത്തി, 46 മണിക്കൂറിന് ശേഷം; ഒഴുകിയെത്തിയത് തകരപ്പറമ്പിലെ കനാലിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »