Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷൂവിനുള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; മഴക്കാലമാണ്, ജാഗ്രത വേണം; വീഡിയോ വൈറല്‍


മഴക്കാലത്ത് ചില കാര്യങ്ങളില്‍ വളരെ അധികം ശ്രദ്ധപുലര്‍ത്തേണ്ടത് അനിവാര്യ മാണ്. വൈദ്യുതി മുടക്കവും ഗതാഗത തടസവും വെള്ളപ്പൊക്കവുമൊക്കെ ഇക്കാലത്ത് പതിവാണ്. എന്നാല്‍ അതിനോടൊപ്പം ശ്രദ്ധപുലര്‍ത്തേണ്ട മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്.

മഴ കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ മാളങ്ങള്‍ ഇല്ലാതാവുകയും പിന്നീട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലത്ത് ജനവാസ മേഖലകളില്‍ പാമ്പുകളുടെ ശല്യം വളരെ രൂക്ഷമാകാറുണ്ട്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഒരു ഷൂവിനകത്ത് പാമ്പ് കയറിപ്പറ്റുന്നതും ഷൂ അവിടെ നിന്ന് മാറ്റുമ്പോള്‍ പാമ്പ് പത്തി വിടര്‍ത്തി കൊണ്ട് പുറത്തേക്ക് വരുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടതാവട്ടെ പ്രൊഫഷണല്‍ പാമ്പുപിടുത്തക്കാരനായ രാജസ്ഥാന്‍ സ്വദേശി നീരജ് പ്രജാപത് എന്നയാളാണ്.

മഴക്കാലത്ത് വീടിനും പരിസരത്തിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. മഴക്കാലത്ത് ചൂട് തേടിയെത്തുന്ന പാമ്പുകളില്‍ പലതും ഷൂവിനുള്ളിലാണ് ഇടം തേടുന്നത്. ഷൂ കൈ കൊണ്ട് എടുക്കുന്നതിനു മുമ്പ് അവയുടെ അകം പരിശോധിച്ച് ശേഷം നന്നായി കുടഞ്ഞുമാത്രം ഇടാന്‍ ശീലിക്കുക.


Read Previous

ഓര്‍മ്മയില്‍ ഉമ്മന്‍ ചാണ്ടി: റിയാദ് ഓ ഐ സി സി അനുസ്മരണം ഇന്ന്, മുഖ്യ അതിഥി അഡ്വ: അനില്‍ ബോസ് റിയാദിലെത്തി.

Read Next

ട്രംപിന് നേരെ നടന്ന വധശ്രമം റീക്രീയേറ്റ് ചെയ്ത് ഉഗാണ്ടന്‍ കുട്ടികള്‍ ; ടിക്‌ടോക് വീഡിയോ വൈറല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »