Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആവണി 2024 സംഘാടകസമിതി രൂപീകരിച്ചു


റിയാദ്: കേളി കലാ സാംസ്കാരിക വേദി  മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ആവണി 2024’  വിജയിപ്പിക്കുന്നതിനായി വിപുല മായ സംഘാടകസമിതി രൂപീകരിച്ചു. മലാസ് ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഏരിയ പ്രസിഡന്റ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. 

കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ യോഗം ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിൽ വിജയകരമായി പൂർത്തിയാക്കിയ ആവണി, മികച്ച രീതിയിൽ മൂന്നാം സീസണും സംഘടിപ്പിക്കാൻ സംഘാടകസമിതിക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഫൽ ഉള്ളാട്ട്ചാലി സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.

കേളി ജോയിന്റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ്, കേളി ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീർ മുള്ളൂർക്കര തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

ചെയർമാൻ അഷറഫ് പൊന്നാനി, വൈസ് ചെയർമാന്മാരായി അമർ പൂളക്കൽ, രാഗേഷ്,
കൺവീനർ മുരളി കൃഷ്ണൻ, ജോയിന്റ് കൺവീനർമാരായി അബ്ദുൽ വദൂദ്, ഷാനവാസ്,  സാമ്പത്തിക കമ്മിറ്റി കൺവീനർ നൗഫൽ ഷാ, ഭക്ഷണ കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫൈസൽ കൊണ്ടോട്ടി എന്നിവരണ്ടങ്ങുന്ന 101 അംഗ സംഘാടകസമിതിക്ക് യോഗം അംഗീകാരം നൽകി. മലാസ് ഏരിയ വൈസ് പ്രസിഡന്റ് സമീർ അബ്ദുൽ അസീസ് സ്വാഗതവും സംഘാടകസമിതി കൺവീനർ മുരളീകൃഷ്‌ണൻ നന്ദിയും പറഞ്ഞു.


Read Previous

വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡ് ഗൾഫ് സെക്ടർ മദ്റസ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു – അഞ്ചാം ക്ലാസ്‌  റാങ്കുകൾ  റിയാദ് ആർ ഐ സി സി മദ്രസ വിദ്യാർത്ഥികൾക്ക്

Read Next

മഴയായി പൊഴിഞ്ഞു വീണത് നൂറുകണക്കിന് മത്സ്യങ്ങള്‍; ആകാശത്ത് നിന്നും അത്ഭുതക്കാഴ്ച- വീഡിയോ വൈറല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »