Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദൗത്യം അതീവദുഷ്കരം’; ഈശ്വർ മാൽപെ തിരച്ചിൽ അവസാനിപ്പിച്ചു


അങ്കോല: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും അവസാനിപ്പിച്ചു. ​ഗം​ഗാവലി പുഴയിലെ ഒഴുക്ക് കുറയാതെ തിരച്ചിൽ സാധ്യമല്ലെന്ന് മാൽപെ അറിയിച്ചു. പുഴയിൽ സീറോ വിസിബിലിറ്റിയാണ്. സാഹചര്യം അനുകൂലമായാൽ തിരച്ചിലിന് വീണ്ടുമെത്താമെന്നും ഈശ്വര്‍ മാല്‍പെയും സംഘവും അറിയിച്ചു.

നിലവിലെ അവസ്ഥയിൽ രക്ഷാദൗത്യം ഏറെ ദുഷ്കരമാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഈശ്വര്‍ മാല്‍പെ, നേവി, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിച്ചു. ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വർ മാൽപെ പരിശോധിച്ചു. പോസിറ്റിവായി എന്തെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഹൈഡ്രോഗ്രാഫിക് സര്‍വേയറെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്‌കരമാണെന്നും കാർവാർ എംഎൽഎ പറഞ്ഞു.

പുഴയ്ക്ക് അടിയിലേക്ക് പോയപ്പോൾ വലിയ പാറകളും വലി മരവും തടസ്സമായി നിൽ‌ക്കുന്നു. കൂറ്റൻ ആൽമരം വെള്ളത്തിനടിയിലുണ്ട്. തിരച്ചിൽ അതീവ ദുഷ്കര മായതിനാൽ ഈശ്വർ മാൽപെ ദൗത്യം നിർത്തിയതെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. അർജുനായുള്ള തിരച്ചിൽ ഇനി എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകീട്ട് നടക്കുന്ന യോ​ഗത്തിൽ തീരുമാനിക്കുമെന്നും എംഎൽഎ അറിയിച്ചു. നാല് ലൊക്കേഷനുകളിൽ പരിശോധിച്ചതായി ഉത്തരകന്നഡ ജില്ലാ കലക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി.


Read Previous

വീണ്ടും തെലുഗു ചിത്രവുമായി ദുൽഖർ സൽമാൻ; ജന്മദിനത്തിൽ ‘ആകാശം ലോ ഒക താര’യുടെ പ്രഖ്യാപനം

Read Next

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരണം; കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »