Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അര്‍ജുന്‍ രക്ഷാദൗത്യം: ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ അടക്കം ഷിരൂരിലേക്ക്; അനുകൂല കാലാവസ്ഥയെങ്കില്‍ മാത്രം നദിയില്‍ തിരച്ചില്‍


അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രം നദിയില്‍ ഇന്ന് പരിശോധന നടത്തും. അടുത്ത 21 ദിവസം കനത്ത മഴ പ്രവചിച്ച സാഹചര്യത്തിലാണ് കാലാവസ്ഥ അനുകൂലമായാല്‍ മാത്രം തിരച്ചില്‍ നടത്താമെന്ന തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് ദൗത്യം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ ഇന്ന് ഷിരൂരില്‍ എത്തും. മെഷീന്‍ ഓപ്പറേറ്ററും കൃഷിവകുപ്പിലെ രണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍മാരുമാണ് ഷിരൂരിലേക്ക് പോയിട്ടുള്ളത്. ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ഡ്രഡ്ജിങ്ങ് യന്ത്രം പ്രവര്‍ത്തിക്കാനാകുമോ എന്നതടക്കം ഇവര്‍ പരിശോധിക്കും. അര്‍ജുന്റെ രക്ഷാദൗത്യത്തിനുള്ള ഡ്രഡ്ജര്‍ യന്ത്രം തൃശൂരില്‍ സജ്ജമാണ്.

യന്ത്രത്തിന്റെ സാങ്കേതിക പരിശോധനകള്‍ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. യന്ത്രം കൊണ്ടുപോകുന്നതിന് കര്‍ണാടകയില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ കൈമാറും. 25 അടി താഴ്ചയില്‍ വരെ ചെളി നീക്കാന്‍ കഴിയുന്ന, ജലോപരിതലത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയു മായി സംസാരിച്ചതിനെത്തുടര്‍ന്നാണ് ദൗത്യം തുടരാന്‍ തീരുമാനിച്ചത്. അതിനിടെ, മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും.


Read Previous

വീണ്ടും പെരുമഴ; വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത നാശം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Read Next

മൂന്ന് ഐഎഎസ് വിദ്യാർത്ഥികൾ മരിച്ചതിന് പിന്നാലെ ഡൽഹിയിലെ 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്തു, കോച്ചിംഗ് സെൻ്റർ അപകടത്തില്‍ ഉടമകൾ ഉൾപ്പെടെ അഞ്ച് പേർ കൂടി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »