Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതിയകാല വായന’; ഐസിഎഫ്‌ ടേബിൾ ടോക്ക് സംഘടിപ്പിച്ചു


ദമ്മാം: ‘പുതിയകാല വായന’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ദമ്മാം സിറ്റി സെക്ടർ ടേബിൾടോക് സംഘടിപ്പിച്ചു. ‘ബെറ്റർ വേൾഡ്‌ ബെറ്റർ ടുമോറോ’ എന്ന സന്ദേശത്തിൽ ഐസിഎഫ്‌ രാജ്യാന്തര തലത്തിൽ നടത്തിവരുന്ന മാനവ വിക സന വർഷത്തിന്റെ ഭാഗമായി നടക്കുന്ന റീഡ് ആൻഡ് ലീഡ് ക്യാംപയിനിനോടനു ബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്

മാറിയകാലത്തെ വായനാഉരുപ്പടികൾ, വായനയുടെ തിരഞ്ഞെടുപ്പ്‌, പ്രവാസവും വായനയും, ഫലപ്രദവായനയുടെ രാഷ്ട്രീയം തുടങ്ങി പുതിയകാല വായനയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും ചർച്ചയും നടന്നു. ആഘോഷിക്ക പ്പെടുന്ന പുസ്തകങ്ങൾ ഷെൽഫിൽ ഉണ്ടായിരിക്കുക എന്നതിൽ ഒതുങ്ങുന്നതാകരുത്‌ വായനയെന്നും ഡിജിറ്റൽ കാലത്തെ വായനയെ സ്വീകരിക്കാൻ വിമുഖത കാണിക്കേണ്ടതില്ലെന്നും സംഗമം അഭിപ്രായപ്പെട്ടു.

വായനയുടെ തിരഞ്ഞെടുപ്പ്‌ പ്രധാനമാണ്‌. പ്രവാസം സൃഷ്ടിക്കുന്ന ബഹുസാംസ്കാരിക പരിസരം തന്നെ വായനയുടേതും അനുഭവങ്ങളുടെതുമാണ്‌‌. വായനയിലൂടെ അറിവു സമ്പാദനമല്ല, മനുഷ്യപക്ഷ രാഷ്ട്രീയം പേറാനുള്ള ഊർജവും ഊക്കുമാണ്‌ സ്വാംശീക രിച്ചെടുക്കാൻ കഴിയേണ്ടതെന്നും ടേബിൾടോക്‌ അഭിപ്രായപ്പെട്ടു. അഷറഫ് ചാപ്പനങ്ങാടി കീ നോട്ട് അവതരിപ്പിച്ചു. ഐസിഎഫ്‌ ഇന്റർനാഷണൽ കൗൺസിൽ സെക്രട്ടറി സലീം പാലച്ചിറ, മുനീർ തോട്ടട, അഹമദ് നിസാമി, സബൂർ പുറത്തീൽ, സക്കീറുദ്ദീൻ മന്നാനി ചടയമംഗലം, സിദ്ദീഖ് ഇർഫാനി കുനിയിൽ എന്നിവർ‌ പ്രതികരിച്ചു സംസാരിച്ചു.

മുസ്തഫ മുക്കൂട്‌ ചർച്ച സംഗ്രഹിച്ചു. സലാം സഖാഫി, മിദ്ലാജ് ഹാദി, നൂറുൽ അമീൻ തങ്ങൾ, സ്വലാഹുദ്ധീൻ,ലത്തീഫ് ഹാജി വെന്നിയൂർ, നസീർ പറപ്പൂർ സംബന്ധിച്ചു. യൂസുഫ്‌ പറമ്പിൽ പീടിക, നൗഷാദ് പുതിയങ്ങാടി എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.


Read Previous

ഓ ഐ സി സി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഗമം സംഘടിപ്പിച്ചു.

Read Next

ഓർമ്മകളുടെ ആത്മരേഖയുമായി ചില്ല ജൂലൈ വായന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »