Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുലും പ്രിയങ്കയും ഇന്ന് ദുരന്ത ഭൂമിയില്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും


ന്യൂഡല്‍ഹി : ലോക്‌സഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായി രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12.45 ഓടെ വയനാട്ടിലെത്തുന്ന രാഹുല്‍ മേപ്പാടിയിലെ വിവിധയിടങ്ങളിലുള്ള ദുരിതാ ശ്വാസ ക്യാമ്പുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടാകും.

മേപ്പാടിയിലെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്‍റ് ജോസഫ് യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇരുവരും സന്ദര്‍ശനം നടത്തും. മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവ രെയും ഇരുവരും സന്ദര്‍ശിക്കും.

ഇവിടെയുള്ള ദുരിതബാധിതരുമായി രാഹുല്‍ ചര്‍ച്ചകള്‍ നടത്തും. അവര്‍ക്ക് വേണ്ടുന്ന സഹായങ്ങളെല്ലാം രാഹുല്‍ ഉറപ്പ് നല്‍കും. ഇന്ന് രാഹുലും പ്രിയങ്കയും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ മൂലം ലാന്‍ഡിങ് സാധ്യമാകില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ സന്ദര്‍ശനം മാറ്റുകയായിരുന്നു.

ഇതിനിടെ ഇന്ന് 98 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 249 ആയി. 240 പേരെ കാണാതായിട്ടുണ്ട്. മുന്നൂറിലേറെ വീടുകളാ ണ് ഇവിടെ ഒലിച്ച് പോയത്. നിരവധി പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

കനത്ത മഴ തെരച്ചിലിനെ സാരമായി ബാധിച്ചു. വിവിധയിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. കനത്ത മഴയില്‍ താത്കാലിക പാലം വെള്ളത്തി നടിയിലായി. ഇതും ഒഴിപ്പിക്കല്‍ നടപടികളെ സാരമായി ബാധിച്ചു. ഇതിനിടെ ജില്ലയി ല്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുള്‍ പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറിത്താമസിക്കണ മെന്നും ജില്ല ഭരണകൂടം നിര്‍ദേശിച്ചു. ഇതിനിടെ രാത്രി വൈകിയും പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണവുമായി സൈന്യം മുന്നോട്ട് പോകുകയാണ്. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി എണ്ണായിരത്തിലേറെ പേര്‍ ഉണ്ട്.


Read Previous

എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍ ഇപ്പോള്‍’; വയനാട് ദുരന്തത്തില്‍ മാധവ് ഗാഡ്ഗില്‍

Read Next

മോദി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയം; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ഫലപ്രദമായി വിനിയോഗിച്ചാല്‍ ദേശീയ രാഷ്‌ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യത: സോണിയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »