Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചക്രവ്യൂഹ പ്രസംഗത്തില്‍ തനിക്കെതിരെ ഇഡി റെയ്‌ഡിനു നീക്കമെന്ന് രാഹുല്‍, തുറന്ന കൈകളോടെ ‘ചായയും ബിസ്ക്കറ്റുമായി കാത്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം


ന്യൂഡൽഹി : പാർലമെന്‍റിലെ ‘ചക്രവ്യൂഹ’ പ്രസംഗത്തിന് ശേഷം തനിക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ് റെയ്‌ഡ്‌ നടത്താൻ പദ്ധതിയിടുന്നതായി ലോക്‌സഭ യിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് രാഹുൽ ആരോപണം ഉന്നയിച്ചത്. ഇഡിയിൽ തന്നെയുള്ളവരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഇഡിയുടെ പരിശോധനക്കായി കാത്തിരിക്കുകയാണെന്നും ചായയും ബിസ്ക്കറ്റും തരാമെന്നും സമൂഹ മാധ്യമമായ എക്‌സിലൂടെ രാഹുൽ ഗാന്ധി പരിഹസിച്ചു. ഇഡിയെ ടാഗ് ചെയ്‌തുകൊണ്ടായിരുന്നു രാഹുലിന്‍റെ പോസ്റ്റ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 2024 ലെ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ മധ്യവ ർഗത്തെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തുകയാണ് ചെയ്‌തതെന്ന് രാഹുൽ ജൂലൈ 29 ന് ലോക്‌സഭയിൽ പറഞ്ഞിരുന്നു.

കൂടാതെ, ഭരണപക്ഷത്തെയും ആർഎസ്‌എസിനെയും അംബാനി, അദാനി ഉൾപ്പെ ടെയുള്ള വ്യവസായികളെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ പ്രസംഗം. ഇത് വളരെയധികം ചർച്ചകള്‍ക്ക്‌ വഴിവച്ചിരുന്നു. ചെറുകിട ഇടത്തരം ബിസിനസു കാരും ഇവര്‍ തീർത്ത ആധുനിക പത്മവ്യൂഹത്തിൽ പെട്ടുകിടക്കുകയാണ് എന്നായിരുന്നു രാഹുൽ ആരോപിച്ചത്.

അന്ന് രാഹുലിന്‍റെ പത്മവ്യൂഹ പരാമർശത്തിൽ സ്‌പീക്കർ ഓം ബിർള ഇടപെടുകയും ചെയ്‌തിരുന്നു. ‘ഇന്ത്യ പിടിച്ചടക്കിയ ചക്രവ്യൂഹത്തിന് പിന്നിൽ മൂന്ന് ശക്തികളുണ്ട്. ഇതിൽ ആദ്യത്തേത് കുത്തക മൂലധനമാണ്, ഇന്ത്യൻ സമ്പത്ത് മുഴുവൻ കൈവശ മാക്കാന്‍ രണ്ട് പേരെ അനുവദിക്കുന്നു. ഈ രാജ്യത്തെ സ്ഥാപനങ്ങൾ, ഏജൻസികൾ, സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് ഇവർ ഇതിനുള്ളില്‍ പ്രവർത്തിക്കുന്നു. എല്ലാവരും ചേർന്ന് രാജ്യത്തെ തകർത്തുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.


Read Previous

ദുരന്തമുഖത്തെ പെണ്‍സാന്നിധ്യം, ചൂരൽ മലയിലെ ബെയ്‌ലി പാലം നിർമാണത്തിന് ചുക്കാൻ പിടിച്ച സിങ്കം , ആരാണ് മേജർ സീത ഷെൽക്കെ?

Read Next

ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പിന് ഇനിയും നാലോ അഞ്ചോ വര്‍ഷമെടുക്കും: ജിയോളജിക്കല്‍ സര്‍വേ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »