Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഏഷ്യാനെറ്റ് ന്യൂസിനെതിരെ ദിവ്യ സ്‌പന്ദന നല്‍കിയ അപകീര്‍ത്തി കേസ്; തള്ളേണ്ടതില്ലെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: ചലച്ചിത്ര മേഖലയില്‍ നിന്ന് രാഷ്‌ട്രീയത്തിലേക്ക് എത്തിയ ദിവ്യ സ്‌പന്ദന ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിനെതിരെ നല്‍കിയ അപകീര്‍ത്തി കേസ് നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി. ഏഷ്യാനെറ്റ് ന്യൂസിനും മാധ്യമപ്രവര്‍ത്ത കന്‍ വിശ്വേശ്വര്‍ ഭട്ടിനുമെതിരെയാണ് താരം കേസ് കൊടുത്തിരുന്നത്.

കന്നഡ താരത്തിന് ക്രിക്കറ്റ് വാതുവയ്‌പുമായി ബന്ധമുണ്ടെന്ന് തരത്തില്‍ വാര്‍ത്ത നല്‍കിയതിനായിരുന്നു താരം കേസ് കൊടുത്തത്. തന്‍റെ പേരും ഫോട്ടോയും ദൃശ്യങ്ങളുമടക്കം നല്‍കിയാണ് വാര്‍ത്ത കൊടുത്തതെന്നും താരം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും മനോജ് മിശ്രയുമടങ്ങുന്ന ബെഞ്ചാണ് കേസ് തള്ളേണ്ടതില്ലെന്ന് വ്യക്തമാക്കിയത്. നേരത്തെ കര്‍ണാടക ഹൈക്കോടതിയും ഇതേ ഉത്തരവ് തന്നെ പുറപ്പെടുവിച്ചിരുന്നു. താരത്തെ നിരന്തരം വാര്‍ത്തയില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ കേസ് തള്ളാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ചലച്ചിത്രമേഖലയില്‍ നിന്ന് രാഷ്‌ട്രീയത്തിലേക്ക് എത്തിയ ദിവ്യ സ്‌പന്ദന ഏഷ്യാനെറ്റ് ന്യൂസിനും മാധ്യമപ്രവര്‍ത്തകന്‍ വിശ്വേശര്‍ ഭട്ടിനുമെതിരെയാണ് അപകീര്‍ത്തി കേസ് നല്‍കിയിരുന്നത്.

കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌താണ് ഏഷ്യാനെറ്റ് സുപ്രീം കോടതിയിലെത്തിയത്. താരത്തിന് ക്രിക്കറ്റ് വാതുവയ്‌പുമായി ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും കോടതിക്ക് മുന്നില്‍ ഇല്ലെന്നും ബെഞ്ച് വ്യക്തമാക്കി. പിന്നെന്തിന്‍റെ അടിസ്ഥാനത്തിലാണ് അപകീര്‍ത്തി കേസ് തള്ളുകയെന്നും കോടതി ആരാഞ്ഞു.


Read Previous

ദുരന്തം നേരിടുന്നതിനിടെ രാഷ്‌ട്രീയ പ്രസ്‌താവന നടത്തിയത് അമിത്‌ ഷാ മാത്രം’: എംവി ഗോവിന്ദൻ

Read Next

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »