Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൃതദേഹങ്ങള്‍ വൃത്തിയാക്കണം, ഇന്‍ക്വസ്റ്റിന് പൊലീസിനെ സഹായിക്കണം: ദുരന്തഭൂമിയിലെ നെഞ്ചുറപ്പുള്ള 30 പെണ്ണുങ്ങള്‍


മലപ്പുറം: ആര്‍ത്തലച്ച് വന്ന മലവെള്ളത്തില്‍ ഒലിച്ച് ജീവന്‍ പൊലിഞ്ഞ നിരവധി പേരുടെ മൃതശരീരങ്ങളാണ് ചാലിയാര്‍ പുഴയുടെ കരയില്‍ അടിഞ്ഞത്. 59 ശരീരങ്ങളും 113 ശരീരഭാഗങ്ങളും ഉള്‍പ്പടെ 172 മൃതശരീരങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ ഇതിനോടകം കണ്ടെടുത്തത്. ഹൃദയം തകരുന്നതാണ് ദുരന്തഭൂമിയില്‍ നിന്നുള്ള കാഴ്ചകള്‍. എന്നാല്‍ അതിനിടെ മാതൃകയാവുകയാണ് 30 സ്ത്രീകളുടെ ദുരന്തഭൂമിയിലെ പ്രവര്‍ത്തനം.

ചാലിയാറില്‍ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് നടക്കുന്നത്. ഇവിടെയാണ് കരുത്തിന്റെ പ്രതീക ങ്ങളായി ഈ പെണ്ണുങ്ങള്‍ നിലകൊള്ളുന്നത്. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിനും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുമാണ് ഇവര്‍ സഹായം നല്‍കുന്നത്. ടീം വെല്‍ഫെയറിന്റെ ഐഡിയല്‍ റിലീഫിന്റെ അംഗങ്ങളായ സ്ത്രീകളാണ് ആശുപത്രിയില്‍ മാതൃകാപര മായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ചാലിയാര്‍ പുഴയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഇത് ആശുപത്രിയുടെ ഇന്‍ക്വസ്റ്റ് മുറിയില്‍ എത്തിക്കുന്നതു മുതല്‍ തുടങ്ങും ഇവരുടെ ചുമതല. മുറിവുകള്‍ കണ്ടെ ത്താനും അളവെടുക്കാനും മറ്റും പൊലീസിനെ സഹായിക്കും. പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനു മുന്‍പ് ശരീരവും ശരീര ഭാഗങ്ങളും വൃത്തിയാക്കും. കൂടാതെ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ആശുപത്രിയില്‍ സൂക്ഷിക്കുന്നതും ഇവരാണ്.


Read Previous

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍

Read Next

പിഞ്ച് കുഞ്ഞുങ്ങളുമായി രാത്രി ചുരം കയറി, മുലപ്പാൽ ആവശ്യപ്പെട്ട് വിളിച്ചവർ ഇപ്പോൾ ഫോൺ പോലും എടുക്കുന്നില്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »