Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൃദയം വേദനിക്കുന്നു…’ വയനാടിനെ ചേർത്ത് പിടിച്ച് ചിരഞ്ജീവിയും രാം ചരണും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി സംഭാവന നൽകി


വയനാട് ഉരുള്‍പൊട്ടലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സഹായവുമായി തെന്നിന്ത്യൻ താരങ്ങളായ ചിരഞ്ജീവിയും രാം ചരണും. ഇരുവരും ചേർന്ന് ഒരു കോടി രൂപയാണ് വയനാടിന് നൽകിയത്. ചിരഞ്ജീവിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

‘പ്രകൃതി ക്ഷോഭം മൂലം കേരളത്തിന് നഷ്ടപ്പെട്ട നൂറുകണക്കിന് ജീവനുകളിൽ ആഴത്തിൽ വിഷമിക്കുന്നു. വയനാട് ദുരന്തത്തിനിരയായവരോട് എന്റെ അനു ശോചനം രേഖപ്പെടുത്തുന്നു. ദുരിതബാധിതർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ അടയാളമായി ഞാനും ചരണും ചേർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. വേദനിക്കുന്ന എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാൻ എന്റെ പ്രാർത്ഥനകൾ! ‘എന്നാണ് ചിരഞ്ജീവി കുറിച്ചിരിക്കുന്നത്.

നേരത്തെ തെന്നിന്ത്യൻ താരം അല്ലു അർജുൻ 25 ലക്ഷം രൂപയാണ് കേരളത്തിനായി അല്ലുഅർജുൻ നൽകിയത്. നടി രശ്‌മിക മന്ദാനയും 10 ലക്ഷം രൂപ നൽകിയിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിയിരിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ സൂര്യയും, ജ്യോതികയും, കാർത്തിയും, വിക്രവുമെല്ലാം വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരുകയും സഹായവും നൽകിയിട്ടുണ്ട്.

നാടിനെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. 206 പേരെയാണ് കണ്ടെത്താനുള്ളത്. തിരച്ചിൽ ആറാം ദിനം പിന്നിടുമ്പോൾ ഇന്ന് ആറ് മേഖലകളിലായി നടത്തിയ ദൗത്യത്തിൽ ആയിരത്തിലധികം രക്ഷാ പ്രവർത്തകരാണ് പങ്കെടുത്തത്. ചാലിയാറിലും മുണ്ടേരി ഉൾവനത്തിലും ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും ഏഴ് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ചാലിയാറിൽ നിന്ന് ഇതുവരെ 213 മൃതദേഹങ്ങളാണ് ലഭിച്ചത്. 74 മൃതദേഹവും139 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും.


Read Previous

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ധനവകുപ്പ് പരാതി പരിഹാര സെല്‍ രൂപീകരിച്ചു

Read Next

ഹമാസ് നേതാവിന്റെ ജീവനെടുത്തത് മൊസാദിന്റെ ബോംബ്, ഇറാനിലെത്തുമ്പോള്‍ ഹനിയ പതിവായി ഉപയോഗിക്കുന്ന മുറിയില്‍ ഇതിനായി രണ്ടു മാസം മുന്‍പേ ബോംബ് സ്ഥാപിച്ചിരുന്നു; നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. ന്യൂയോര്‍ക്ക് ടൈംസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »