Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്നലെ മാത്രം ചാലിയാറില്‍ നിന്ന് കണ്ടെടുത്തത് 28 മൃതദേഹങ്ങള്‍; തീരാനോവായി വയനാട്; മരണം 385 ആയി, കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം നാളിലേക്ക്, തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം


കല്‍പ്പറ്റ: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ മരണം 385 ആയി. ചാലിയാറില്‍ തിരച്ചിലിനിടെ, ഇന്നലെ മാത്രം 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഔദ്യോ​ഗിക കണക്കനു സരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്.

വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസമായ ഇന്നും തുടരും. ചൂരല്‍മലയിലും മുണ്ടക്കൈയിലും തിരച്ചില്‍ നടത്തും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രണങ്ങളോടെയായിരിക്കും ഇന്നത്തെ തിരച്ചില്‍. ചൂരല്‍മലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തും. ചൂരല്‍മലയ്ക്ക് മുകളിലേക്ക് പാസ് നല്‍കി മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂ. 1500 വളണ്ടിയേഴ്‌സിനെ മാത്രം കടത്തിവിടാനാണ് തീരുമാനം. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി.

ചാലിയാര്‍ പുഴയിലും ഇന്നും തിരച്ചില്‍ തുടരും. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വ ത്തില്‍ ഓരോ വാര്‍ഡിലും 8 മണിയോടെ തിരച്ചില്‍ സംഘം ഇറങ്ങും. ഇന്നലെ തിരച്ചി ലിന് പോയി വനത്തില്‍ അകപ്പെട്ടവര്‍ ഇന്ന് തിരികെയെത്തും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തന്‍പാറയില്‍ കണ്ട മൃതദേഹം എടുക്കുന്നതില്‍ ഉണ്ടായ താമസത്തെ തുടര്‍ന്നാണ് ഇവരുടെ തിരിച്ചു വരവ് തടസപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാല്‍ രാത്രി തിരികെയെ ത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് അവര്‍ വനത്തില്‍ തന്നെ തുടരാന്‍ തീരുമാനി ച്ചത്. അതിനിടെ, തുടര്‍ച്ചയായ അവധികള്‍ക്ക് ശേഷം വയനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്ത സ്‌കൂളുകളാണ് തുറക്കുക.


Read Previous

15 പേരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി; മറ്റൊരു ‘സൂപ്പര്‍ ഹീറോ’ ശരത് ബാബു ഇനി വയനാട്ടുകാരുടെ മനസുകളില്‍ ജീവിക്കും

Read Next

ഇസ്രയേലിലേക്ക് മിസൈല്‍ തൊടുത്ത് ഹിസ്ബുള്ള; ഹമാസ് തലവന്റെ വധത്തില്‍ പകരം വീട്ടാനൊരുങ്ങി ഇറാന്‍: പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമാകുന്നു, ആഭ്യന്തര സുരക്ഷ തീരെയില്ലാത്ത രാജ്യം എന്ന അപഖ്യാതി, ഇറാന്റെ വിപ്ലവ ഗാര്‍ഡിലും ഇസ്രായേലിന്റെ ഏജന്റുമാര്‍? ഇറാനിലെ സൈനിക ഓഫീസര്‍മാരെ അറസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »