Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പത്, വരന്റേത് 15, നിയമഭേദഗതിക്കുള്ള ഇറാഖിന്റെ നടപടി വിവാദത്തിൽ


ബാഗ്‌ദാദ് : പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസാക്കി കുറയ്ക്കുക ലക്ഷ്യമിട്ട് ഇറാഖ് പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിഷേധം രൂക്ഷമായി. നിലവിൽ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആണ്. ഈ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. കുടുംബ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മത അധികാരികളെയോ നീതിന്യായ വ്യവസ്ഥയെയോ പൗരൻമാർക്ക് തിരഞ്ഞെ ടുക്കാനുള്ള അവകാശവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

ബിൽ പാർലമെന്റിൽ പാസായാൽ പെൺകുട്ടികളുടെ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ഒമ്പത് വയസാകും. ആൺകുട്ടികളുടേത് 15 വയസാകും. . ഈ നീക്ക ത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും സിവിൽ സൊസൈറ്റി പ്രവർത്തകരും സ്ത്രീ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളുടെ വിവാഹമോചനം,​ കുട്ടിക ളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് ബിൽ കാരണമാകുമെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്.

സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിനും ശൈശവ വിവാഹവും ചൂഷണവും കൂടാനും സ്ത്രീകളുടെ അവകാശ നിഷേധത്തിനും ഇത് കാരണമാകു മെന്നും സംഘടനകൾ പറയുന്നു. ഗാർ‌ഹിക പീഡനം,​ നേരത്തെയുള്ള ഗർഭധാരണം എന്നിവ ഇതിന്റെ അനന്തരഫലങ്ങൾ ആയിരിക്കുമെന്നും മനുഷ്യാവകാശ പ്രവർത്ത കർ ചൂണ്ടിക്കാട്ടി.

നിയമഭേദഗതി ഇറാക്കിനെ പിന്നോട്ട് നയിക്കുമെന്നും നിരവധി ബാലവിവാഹങ്ങളാണ് ഇപ്പോഴും ഇറാഖിൽ നടക്കുന്നതെന്നും മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈ റ്റ്സ് വാച്ച് പ്രതികരിച്ചു. കഴിഞ്ഞ ജൂലായ് അവസാനം വിവാഹപ്രായം കുറയ്ക്കുന്ന തുമായി ബന്ധപ്പെട്ട് ബിൽ കൊണ്ടുവന്നിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കുകയായിരുന്നു. ഷിയ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് വീണ്ടും ബിൽ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചത്.


Read Previous

എരിത്രിറ്റോള്‍ വില്ലന്‍; ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് പഠനം

Read Next

ബ്രസീലിൽ 77,000 നിവാസികൾ താമസിക്കുന്ന നഗരത്തിൻ്റെ മധ്യഭാഗത്ത് വിമാനം തകർന്നുവീണ് 62 പേർ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »