Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസ ഓര്‍മ്മകള്‍ പങ്കിടാന്‍ ആഗസ്റ്റ്‌ 17ന് അവര്‍ കോഴിക്കോട് സംഗമിക്കും, റിയാദ് ഡയസ്പോറ നിലവിൽ വന്നു.


റിയാദ് ഡയസ്പോറ ഭാരവാഹികള്‍ ( ഇടത്ത് നിന്ന് ) അഷ്‌റഫ് വേങ്ങാട്ട് (ഉപദേശസമിതി ചെയർമാൻ), ⁠ഷകീബ് കൊളക്കാടൻ (ചെയർമാൻ), ⁠നാസർ കാരന്തൂർ (ജനറൽ കൺവീനർ), ⁠ബാലചന്ദ്രൻ നായർ (ട്രഷറർ),നൗഫൽ പാലക്കാടൻ (ചീഫ് കോഡിനേറ്റർ)

റിയാദ്: റിയാദ് നഗരത്തിലും നഗരത്തോട് ചേർന്നുള്ള ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങ ളിലും പ്രവാസ ജീവിതം നയിച്ചവരുടെ മലയാളി കൂട്ടായ്മയായി “റിയാദ് ഡയസ്പോറ” എന്ന പേരിൽ സംഘടന നിലവിൽ വന്നതായി സംഘാടകർ അറിയിച്ചു. രാഷ്ട്രീയ, സാമുദായിക,വർണ്ണ, വർഗ്ഗ, വ്യത്യസങ്ങളൊന്നുമില്ലാതെ റിയാദ് പ്രവാസിയെന്ന ഒറ്റ മാനദണ്ഡത്തിലാണ് സംഘടന രൂപികരിച്ചിട്ടുള്ളതെന്ന് ഫൗണ്ടിങ് അഡ്വൈസർ അഹമ്മദ് കോയ പറഞ്ഞു.

സംഘടനയെ സക്രിയവും സർഗ്ഗാത്മകവുമായി മുന്നോട്ട് നയിക്കാൻ പ്രധാന കമ്മറ്റിയും വിവിധ സബ് കമ്മറ്റികളും രൂപപീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഷകീബ് കൊള ക്കാടൻ (ചെയർമാൻ), നാസർ കാരന്തൂർ (ജന: കൺവീനർ), അഷ്‌റഫ് വേങ്ങാട്ട് (ഉപദേശക സമിതി ചെയർമാൻ), ബാലചന്ദ്രൻ നായർ (ഖജാൻജി), അയ്യൂബ് ഖാൻ (മുഖ്യരക്ഷധികാരി) നൗഫൽ പാലക്കാടൻ (ചീഫ് കോഡിനേറ്റർ), ഉബൈദ് എടവണ്ണ (ഈവന്റ് കൺവീനർ), ഷാജി ആലപ്പുഴ (സൗദി കോഡിനേറ്റർ), ബഷീർ പാങ്ങോട് (പബ്ലിക് റിലേഷൻ ഹെഡ്), നാസർ കാരക്കുന്ന്( വൈസ് ചെയർമാൻ ആൻഡ് മീഡിയ കൺവീനർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.

സാംസ്കാരികം, മീഡിയ, കല, കായികം, രക്ഷാധികാരികൾ, ഉപദേശക സമിതി തുടങ്ങി എല്ലാ മേഖലയിലും അനുഭവജ്ഞരെയും നൈപുണ്യ മുള്ളവരെയും ചേർത്തുള്ള സബ് കമ്മറ്റികളും നിലവിൽ വന്നു. തൊഴിൽ പ്രവാസം ആരംഭിച്ച കാലം മുതൽ ഇന്ന് വരെ റിയാദ് പ്രവാസി സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ അടയാളപ്പെടുത്തിയവർ ലോകത്തിന്റെ വിവിധ കോണുകളിൽ ചിതറിക്കിടക്കുകയാണ് അവരെയെല്ലാം സൗഹൃദത്തിന്റെ വിശാലമായ കുടക്ക് കീഴിൽ കൊണ്ട് വരികയാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്ന് ചെയർമാൻ ഷകീബ് കൊളക്കാടൻ പറഞ്ഞു.

വ്യത്യസ്ത രാഷ്ട്രീയ, പൊതു സംഘടനകളിൽ പ്രവർത്തിക്കുമ്പോഴും, രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും വ്യത്യസ്ത രാജ്യങ്ങളിലും പ്രവാസ ജീവിതം നയിക്കുമ്പോഴും ഏറെക്കാലം ചിലവിട്ട റിയാദ് എല്ലാവർക്കും വൈകാരികമായ അനുഭവമാണ്. അത് പുനർജീവിപ്പിക്കാനുള്ള ശ്രമമാണ് റിയാദ് ഡയസ്പോറയുടേതെന്ന് അഡ്വൈസറി ബോഡ് ചെയർമാൻ അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സംഘടന നേതൃത്വം നൽകുന്ന പ്രഥമ റീ-യൂണിയൻ സംഗമം ആഗസ്ത് 17 ന് ശനിയാഴ്ച കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുമെന്നും ദശാബ്ദങ്ങളുടെ സൗഹൃദ സമ്മേളനമെന്ന അപൂർവ്വതക്ക് കോഴിക്കോട് സാക്ഷിയാകുമെന്നും ജനറൽ കൺവീനർ നാസർ കാരന്തൂർ പറഞ്ഞു.

റിയാദിലെ സൗഹൃദങ്ങള്‍ ഒത്തുചേരുന്നു, ദശാബ്ദങ്ങളുടെ പ്രവാസ സൗഹൃദ സമ്മേളനത്തിന് ആഗസ്റ്റ് 17 ന് കോഴിക്കോട് റാവിസ് കടവ് റിസോർട്ട് വേദിയാകും

പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള റിയാദ് പ്രവാസികൾക്ക് ആഗസ്റ്റ് 12 ന് മുമ്പ് റജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കണമെന്നും ആദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 17 ന് നടക്കുന്ന സംഗമവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് riyadhdiaspora@gmail.com എന്ന വിലാസത്തിലോ +91-8592882356, +918606442228, + 966 562730751 എന്ന നമ്പറുകളിലോ ബന്ധപ്പെടാമെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.

തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ളവരും, മുൻകാല റിയാദിലെ പ്രവാസികളായിരുന്ന നിലവിൽ വിവിധ ഗൾഫ് രാജ്യങ്ങളിലും, യൂറോപ്, അമേരിക്ക,തുടങ്ങിയ ദേശങ്ങളിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ പ്രതിനിധികളെത്തും. ശനിയാഴ്ച്ച രാവിലെ 9 മണിക് ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് 6 വരെ തുടരും. അതിഥികളായി കോഴിക്കോടെത്തുന്നവരെ മികച്ച ആതിഥേയത്വം നൽകി സ്വീകരിക്കാൻ ഒരുങ്ങിയതായി സംഘാടകർ അറിയിച്ചു.


Read Previous

ബ്രസീലിൽ 77,000 നിവാസികൾ താമസിക്കുന്ന നഗരത്തിൻ്റെ മധ്യഭാഗത്ത് വിമാനം തകർന്നുവീണ് 62 പേർ മരിച്ചു

Read Next

ഉരുള്‍ എടുത്ത ഭൂമിയില്‍ ഉള്ളുലഞ്ഞ് പ്രധാനമന്ത്രി; ഒപ്പം ഗവര്‍ണറും മുഖ്യമന്ത്രിയും സുരേഷ് ഗോപിയും; വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »