ബാഗിലെന്താ ബോംബുണ്ടോ?’; കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍


കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ എഐ 682-വിമാനത്തിലെ യാത്രക്കാരന്‍ മനോജ് കുമാറാണ് അറസ്റ്റിലായത്. എക്‌സറേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം ചെക്ക്‌ പോയി ന്റിനടുത്തെത്തിയപ്പോള്‍ ‘എന്റെ ബാഗിലെന്താ ബോംബുണ്ടോ’യെന്ന് മനോജ് കുമാര്‍ സുരക്ഷാ ജീവനക്കാരനോട് ചോദിച്ചു.

മനോജിന്റെ ചോദ്യത്തെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ആശങ്ക യിലായി. തുടര്‍ന്ന് യാത്രക്കാരന്റെ ബാഗുകള്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ വിശദ മായി പരിശോധിച്ചു. ഭീഷണിയില്ലെന്ന് തെളിഞ്ഞെങ്കിലും ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസിന് കൈമാറി. വിമാനം കൃത്യസമയത്ത് തന്നെ പുറപ്പെട്ടു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങ ളിലും സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചിരുന്നു. നേരത്തെ എത്തിച്ചേരണമെന്ന് വിമാനക്കമ്പനികളും യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുന്നുണ്ട്.


Read Previous

മാലിദ്വീപിലെ ഇന്ത്യ ധനസഹായത്തോടെയുള്ള ശുചിത്വ പദ്ധതിക്ക് തുടക്കം കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

Read Next

ശമനമില്ലാതെ കലാപം : കലാപക്കാരെ ഭയന്ന് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസിന് പുറമേ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും സ്ഥാനം ഒഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »