Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നവോദയ മാക്സലൈൻ വോളിബാൾ ടൂർണമെന്റിൽ സ്റ്റാർസ് റിയാദ് ജേതാക്കൾ..


റിയാദ്: നവോദയ മാക്സ്ലൈൻ വോളിബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾ സ്വന്തമാക്കി സ്റ്റാർസ് റിയാദ്, ഇന്ത്യൻ ക്ലബ് ദമ്മാമിനെ പരാജയപ്പെടുത്തി മാക്സ്ലൈൻ കപ്പ് സ്വന്തമാക്കി (25-21, 21-25, 25-15, 21-25, 18-16). വെറും വാശിയും നിറഞ്ഞ ഫൈനൽ മത്സരം കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്നതായിരുന്നു.

ആദ്യ സെമി ഫൈനൽ മത്സരത്തിൽ പാകിസ്ഥാൻ ടിം ദിർ ക്ലബ്ബിനെ ഒന്നിനെതിരെ രണ്ടുസെറ്റുകൾ നേടിയാണ് സ്റ്റാർസ് ഫൈനൽ പ്രവേശനം നേടിയത് (14-25, 25-19, 15-11). രണ്ടാം സെമിയിൽ സൗദി ടീം ഫാൽക്കൺ ക്ലബ് നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് ഇന്ത്യൻ ക്ലബ് ദമ്മാമിനോട് പരാജയപ്പെടുകയായിരുന്നു (20-25, 20-25). മത്സരത്തിന്റെ പ്രാധാന്യം ഉൾകൊണ്ട്, വിവിധ ടീമുകൾ വ്യത്യസ്ത രാജ്യങ്ങളിലെ മികച്ച കളിക്കാരെ അണിനിര ത്തിയാണ് മത്സരത്തിനെത്തിയത്.

ഫാൽക്കൺ ടീമിൽ സൗദി കളിക്കാർക്ക് പുറമേ ക്യൂബൻ, മെക്സിക്കൻ താരങ്ങളും അണിനിരന്നു. ജേതാക്കളായ സ്റ്റാർസ് ടീമും മലയാളികൾക്ക് പുറമേ മികച്ച സൗദി കളിക്കാരെ ടീമിലെടുത്തിരുന്നു. ദമ്മാമിൽ നിന്നെത്തിയ ഇന്ത്യൻ ക്ലബ്ബിൽ ബഹ്‌റൈൻ കളിക്കാരും ഉൾപ്പെട്ടിരുന്നു. കളിക്കാർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും വിതരണം ചെയ്തു.

മികച്ച മധ്യനിര പ്രതിരോധം (സിറാജ്), മികച്ച സെറ്റർ (ഇനായത്ത്) എന്നീ ട്രോഫികൾ ദമ്മാം ഇന്ത്യൻ ക്ലബ് കളിക്കാർ സ്വന്തമാക്കിയപ്പോൾ മികച്ച കളിക്കാരൻ, മികച്ച അറ്റാക്കർ (ഷാഹിൽ), മികച്ച റിസീവർ (ജംഷി), മികച്ച സർവീസ് (നായിഫ്) എന്നീ സ്റ്റാർസ് കളിക്കാരും വ്യക്തിഗത ട്രോഫികൾ കരസ്ഥമാക്കി. മുസാദ് അൽജൻ ഫാവി (സൗദി), റോലാൻഡ് റോജോ, ജോയൽ ജംബോങ്ങനാ (ഫിലിപ്പൈൻസ്), ശ്രീരാജ് (ഇന്ത്യൻ) എന്നിവരടങ്ങിയ റഫറീ പാനലാണ് കളി നിയന്ത്രിച്ചത്.

ജേതാക്കൾക്ക് മാക്സലൈൻ ലോജിസ്റ്റിക്സ് റിയാദ് മാനേജർ ഉസ്മാൻ, മാർക്കറ്റിങ് മാനേജർ താഹിർ എന്നിവർ ചേർന്ന് ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി. ഷാജു വാലപ്പൻ, ലുക്മാൻ എന്നിവരും സന്നിഹിതരായിരുന്നു. രണ്ടാം സ്ഥാനക്കാരായ ഇന്ത്യൻ ക്ലബിന് ട്രോഫിയും ക്യാഷ് പ്രൈസും നവോദയ പ്രസിഡണ്ട് വിക്രമലാൽ, സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, ടൂർണമെന്റ് കൺവീനർ അനിൽ മണമ്പൂർ, ചെയർമാൻ റസ്സൽ എന്നിവർചേർന്ന് കൈമാറി.

കളിക്കാർക്കും റഫറിമാർക്കും മെഡലും ഭാരവാഹികൾ കൈമാറി. റിയാദിലെ വിവിധ സംഘടനാ ഭാരവാഹികളും സ്ഥാപന ഉടമകളും മാധ്യമപ്രവർത്തകരും വിശിഷ്ടാഥി തികളായി മത്സരങ്ങൾ വീക്ഷിക്കാനെത്തിയിരുന്നു. റിയാദ് ബത്തയിലെ തുറന്ന വേദിയിലായിരുന്നു നൂറുകണക്കിന് കാണികളെ സാക്ഷിനിർത്തി മത്സരങ്ങളെല്ലാം നടന്നത്.


Read Previous

അഭയകേന്ദ്രങ്ങള്‍ക്ക് നേരേ ആക്രമണം തുടരുന്നു; ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാന്‍ യൂനിസ് ഒഴിയണമെന്ന് ഇസ്രയേല്‍, പലായന ഉത്തരവുകള്‍ വിപുലീകരിച്ചു, കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ സ്ഥിതി അരക്ഷിതാവസ്ഥയില്‍

Read Next

അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവ്, അഞ്ചുശതമാനം വരെ നഷ്ടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »