Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആക്രമണ റിപ്പോര്‍ട്ട്: മന്ത്രിമാര്‍ക്കും ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തി ഇസ്രയേല്‍; പൗരന്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം; വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തി.


ടെല്‍ അവീവ്: ഇറാനും ഹിസ്ബുള്ളയും സംയുക്തമായി ഇസ്രയേലിനെ ആക്രമിക്കു മെന്ന അഭ്യൂഹം ശക്തമായതോടെ ഇസ്രയേല്‍ തങ്ങളുടെ മന്ത്രിമാര്‍ക്കും ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തി. പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. 24 മണിക്കൂറിനകം ആക്രമണമുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതോടെ ഇടപെടലുമായി ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവര്‍ ഇറാന്‍ നേതാക്കളെ നേരില്‍ ബന്ധപ്പെട്ടു കഴിഞ്ഞതായാണ് വിവരം. യുദ്ധം ആസന്നമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ ഇറാന്‍, ഇറാഖ്, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. സ്വിസ് എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തുന്നതായി ഇന്നലെ അറിയിച്ചു.

ജര്‍മനിയിലെ ലുഫ്താന്‍സ വിമാനക്കമ്പനി ടെല്‍ അവീവ്, ടെഹ്റാന്‍, ബെയ്‌റൂട്ട്്, അമ്മാന്‍, ഇര്‍ബില്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വിസ് നിര്‍ത്തിയത് ഓഗസ്റ്റ് 21 വരെ നീട്ടി. നാല്‍പ്പത് രാജ്യങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് പൗരന്മാര്‍ക്ക് ഇസ്രയേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. വിദേശത്തുള്ള പൗരന്മാര്‍ തങ്ങളുടെ ഇസ്രയേല്‍, ജൂത വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെയും ഹിസ്ബുള്ള നേതാവ് ഫുവാദ് ഷുക്കറിന്റെയും കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും ഹിസ്ബു ള്ളയും ഹമാസും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. പ്രാദേശിക അധികാരികള്‍ സുരക്ഷിതമെന്ന് പ്രഖ്യാപിക്കാത്ത വലിയ പരിപാടികള്‍ ഒഴിവാക്കണമെന്നും പ്രകടനങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഹിബ്രു, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.


Read Previous

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലാദേശ്; രാജ്യം വിട്ടതിന് ശേഷമുള്ള ആദ്യ കേസ്

Read Next

പെര്‍മിറ്റിന്റെ കാലാവധി 15 വര്‍ഷം വരെ; കെട്ടിട നിര്‍മാണ വ്യവസ്ഥകളില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »