Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വായന ഒരു പുനർവായന’; ഐസിഎഫ് ചർച്ചസംഗമം സംഘടിപ്പിച്ചു 


ദമ്മാം. ‘വായന ഒരു പുനർവായന’ എന്ന തലക്കെട്ടിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ അൽബാദിയ ബാദിയ സെക്ടർ ചർച്ചസംഗമം സംഘടിപ്പിച്ചു. ഐസിഎഫ് രാജ്യാന്തര തലത്തിൽ ആചരിക്കുന്ന ‘മാനവവിക വർഷ’ത്തിന്റെ ഭാഗമായുള്ള ‘റീഡ് ആൻഡ് ലീഡ്’ പ്രചാരണ കാലത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇക്കാലയളവിൽ ചുരുങ്ങിയത് അമ്പതിനായിരം പുസ്തകങ്ങൾ വായിക്കുക എന്നതാണ് പദ്ധതി. 

സാധാരണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളിലെ ആദ്യ മുൻഗണനയിൽ വരുന്ന ഒന്നല്ല വായന എങ്കിലും സാമൂഹികമായി മനുഷ്യനെ പരിവർത്തിപ്പിക്കുന്നതിൽ വായനയ്ക്ക് ഗണനീയ സ്ഥാനമുണ്ട്. ഈ നിലയ്ക്ക് വായനയെ പുനർവായിക്കാൻ കഴിഞ്ഞാൽ മാത്രമേ അക്ഷരവായനയിൽ നിന്ന് ആശയോത്പാദനത്തിന്റെയും ചിന്താനിർമിതിയുടെയും ധർമത്തിലേക്ക് വായന എത്തിപ്പെടുകയുള്ളൂ എന്ന് സംഗമം അഭിപ്രായപ്പെട്ടു.        

ദമ്മാം ബിലീഫ് ഹോളിൽ നടന്ന പരിപാടി ഐസിഎഫ് ഈസ്റ്റേൺ പ്രൊവിൻസ് വെൽഫെയർ സെക്രട്ടറി അഹ്‌മദ്‌ നിസാമി ഉദ്‌ഘാടനം ചെയ്തു. മുസ്തഫ മുക്കൂട് ആമുഖപ്രഭാഷണം നടത്തി. ജാഫർ സ്വാദിഖ്,  ഇഖ്ബാൽ വെളിയങ്കോട്, റംജുറഹ്മാൻ കാപ്പിൽ, അഷ്‌റഫ് ചാപ്പനങ്ങാടി, റഊഫ് പാലേരി  ഇടപെട്ടു സംസാരിച്ചു. പ്രവാസി രിസാല എഡിറ്റർ ലുഖ്‌മാൻ വിളത്തൂർ ചർച്ച സംഗ്രഹിച്ചു. സെക്ടർ സെക്രട്ടറി ഫഹദ് പാപ്പിനിശ്ശേരി സ്വാഗതവും ഉസ്മാൻ കുറ്റിപ്പാല നന്ദിയും പറഞ്ഞു.


Read Previous

കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷ്; ‘റെഡ് എന്‍കൗണ്ടര്‍’ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെന്ന് ലീ​ഗ് നേതാവ്

Read Next

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധം: റിയാദ് എസ്. ഐ.സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »