Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധം: റിയാദ് എസ്. ഐ.സി


റിയാദ് : രാജ്യത്തിന്റെ പാരമ്പര്യത്തിനും മതേതരത്വത്തിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ് വഖഫ്‌ നിയമഭേദഗതി ബില്ലെന്ന് സമസ്ത ഇസ്ലാമിക് സെന്റർ (എസ് ഐ സി) റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ന്യുനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും യോഗം വിലയിരുത്തി.

വഖ്ഫ് ബോർഡ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബില്ലിനെ ജനാധിപത്യ വിശ്വാസികൾ എതിർത്തു തോൽപ്പിക്കണമെന്നും എസ്.ഐ.സി സെക്രട്ടറിയേറ്റ് യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപെട്ടു.യോഗത്തിൽ പ്രസിഡന്റ്‌ ബഷീർ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു.നാഷണൽ കമ്മിറ്റി വൈസ് പ്രസി ഡന്റ്‌ അബൂബക്കർ ഫൈസി വെള്ളില ഉൽഘടനം ചെയ്തു. സെക്രട്ടറിയേറ്റ് മെമ്പർ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ പ്രമേയം അവതരിപ്പിച്ചു.

ആക്ടിങ് സെക്രട്ടറി ശമീർ പുത്തൂർ സ്വാഗതവും സെക്രട്ടറി ഹാരിസ് മൗലവി നന്ദിയും പറഞ്ഞു. ചെയർമാൻ സൈദലവി ഫൈസി,ഭാരവാഹികളായ ഉമർ ഫൈസി, ഫാസിൽ, സൈനുൽ ആബിദീൻ,നൗഷാദ് ഹുദവി, മുബാറക് അരീക്കോട്, ഗഫൂർ ചുങ്കത്തറ, മൻസൂർ വാഴക്കാട്, റാഫി ടി. കെ,ഷാജഹാൻ ആബിദ് കൂമണ്ണ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.


Read Previous

വായന ഒരു പുനർവായന’; ഐസിഎഫ് ചർച്ചസംഗമം സംഘടിപ്പിച്ചു 

Read Next

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ ആശ്രിതര്‍ക്ക് ആറു ലക്ഷം ധനസഹായം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »