Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും അർഹരായത് 20 പേർ


ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്‌ട സേവനത്തിനുള്ള പൊലീസ് മെഡലുകൾക്ക് കേരളത്തിൽ നിന്നും 5 പേരും സ്‌തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലു കൾക്ക് 15 പേരും അർഹരായി. രാജ്യത്താകെ വിവിധ വിഭാഗങ്ങളിലായി 1037 പേർക്കാണ് മെഡൽ സമ്മാനിക്കുക. അർഹരായവർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മെഡൽ സമ്മാനിക്കും.

പൊലീസ് സർവീസ്, ഫയർ സർവീസ്, ജയിൽ വകുപ്പ് എന്നീ വിഭാഗങ്ങളിലാണ് കേരളത്തിന് മെഡൽ നേട്ടം. വിശിഷ്‌ട സേവനത്തിനുള്ള മെഡലുകൾക്ക് കേരളത്തിൽ നിന്ന് പൊലീസ് സർവീസിൽ ഒരാളും, ഫയർ സർവീസിൽ മൂന്ന് പേരും, ജയിൽ വകുപ്പിൽ നിന്ന് ഒരാളുമാണ് അർഹത നേടിയത്. പൊലീസ് സർവീസിൽ നിന്നും എഡിജിപി എച്ച്ആർഐ വെങ്കടേഷ് ഹത്തേ ബെൽഗൽ, ഫയർ സർവീസിൽ നിന്നും സ്റ്റേഷൻ ഓഫിസർമാരായ ബിജു വി കെ, ഷാജി കുമാർ ടി, സീനിയർ ഫയർ റെസ്‌ക്യൂ ഓഫിസർ ദിനേശൻ സി വി, ജയിൽ വകുപ്പിൽ നിന്നും ജയിൽ സൂപ്രണ്ട് വിജയൻ പി എന്നിവർക്കാണ് വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡലുകൾ ലഭിച്ചത്.

സ്‌തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലുകൾക്ക് കേരളത്തിൽ നിന്ന് പൊലീസ് സർവീസിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടർമാരായ സിനോജ് ടി എസ്, ഫിറോസ് എം ഷഫീഖ്, പ്രദീപ് കുമാർ അയ്യപ്പൻ പിള്ള, രാജ്‌കുമാർ പുരുഷോത്തമൻ, നജീബ് സുലൈമാൻ എന്നിവരാണ് അർഹരായത്.

ഫയർ സർവീസിൽ നിന്ന് സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ ദിവുകുമാർ കെ, ബിജു കെ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ (ഡ്രൈവർ) സുജയൻ കെ എന്നിവർക്ക് സ്‌തുത്യർഹ സേവന ത്തിനുള്ള മെഡലുകൾ ലഭിച്ചു. ജയിൽ വകുപ്പിൽ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ട് നരേന്ദ്രൻ പി എം, അസിസ്റ്റൻ്റ് സൂപ്രണ്ട് ജിആർഐ അപ്പുക്കുട്ടി വി എന്നിവരാണ് കേരളത്തിൽ നിന്നും സ്‌തുത്യർഹ സേവനത്തിനുള്ള മെഡലുകൾക്ക് അർഹരായത്.


Read Previous

ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സമാധാനം തിരികെ കൊണ്ടുവരല്‍ ഭരണകൂടത്തിന് ഏറെ ശ്രമകരം’ പൊലീസിന്റെ കൈയിലുളള ആയുധങ്ങൾ ഒട്ടുമുക്കാലും കലാപകാരികളുടെ കൈയിലാണ്; തിരിച്ചേല്‍പ്പിക്കാന്‍ സൈന്യം പറഞ്ഞിട്ടും കലാപകാരികള്‍ കേട്ട മട്ടില്ല

Read Next

നിരവധി മനുഷ്യ ഹൃദയങ്ങളെയാണ് കീറിമുറിച്ചത്; ഉറ്റവരെയൊന്ന് കാണാന്‍ കൊതിച്ച കണ്ണുകള്‍; ഇന്ത്യ-പാക് വിഭജനത്തില്‍ ഉരുകിത്തീരുന്ന ജീവിതങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »