Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യു.എഫ്.സി റിയാദ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു


റിയാദ്: യുണൈറ്റഡ് എഫ്.സി റിയാദും ഹാഫ് ലൈറ്റ് എഫ്.സി റിയാദും സംയുക്തമായി ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദാറുബൈലയിലെ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ, സ്വാതന്ത്ര്യം നേടിയെടുക്കാൻ ധീരമായി പോരാടിയ മഹാന്മാരുടെ ത്യാഗങ്ങൾ ക്ലബ് പ്രസിഡണ്ട് ബാബു മഞ്ചേരി ഓർമിപ്പിച്ചു.

വയനാട്ടിലും കോഴിക്കോട് വിലങ്ങാടും നടന്ന ഉരുൾപൊട്ടലുകളിൽ മരണപ്പെട്ടവർ ക്കായി യോഗത്തിൽ പ്രാർത്ഥന നടത്തുകയും, ആ പ്രദേശങ്ങളിൽ ഭക്ഷണവും ഉറക്കവും ഇല്ലാതെ സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ട വിവിധ സംഘടനകളെയും അവയുടെ അംഗങ്ങളെയും അനുസ്മരിക്കുകയും ചെയ്തു. ഈ ദുരന്തങ്ങളിൽ പല പ്രവാസി സുഹൃത്തുക്കളുടെയും സഹോദരന്മാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗത്തിൽ നവാസ് കണ്ണൂർ, ജാഫർ ചെറുകര, റഹ്മാൻ തരിശ്, മജീദ് ബക്സർ, ബാവ ഇരുമ്പുഴി, ശബീർ മലപ്പുറം, ജസീം, ശരത് എന്നിവർ പ്രസംഗിച്ചു. ഹകീം, ചെറിയാപ്പു മേൽമുറി, ജാനിസ്, വൈശാഖ് കണ്ണൂർ, യഹ്‌യ, സവാദ് എന്നിവർ നേതൃത്വം നൽകി. ഉമ്മർ മേൽമുറി സ്വാഗതം പറഞ്ഞ യോഗത്തിൽ ക്ലബ് സെക്രട്ടറി കുട്ടി വല്ലപ്പുഴ അധ്യക്ഷനായിരുന്നു. സാഹിർ നന്ദിയും പറഞ്ഞു.


Read Previous

അത്തിക്കയുടെ പ്രവാസം റിയാദിൽ പ്രകാശനം ചെയ്തു.

Read Next

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം, മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടി ഉർവശിയും ബീന ആർ ചന്ദ്രനും, സംവിധായകൻ ബ്ലെസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »