ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ഒ ഐ സി സി റിയാദ് സെന്ട്രൽ കമ്മററി ഇന്ത്യയുടെ 78- ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നമ്മുടെ പൂർവ്വികർ ജീവൻ നൽകി നേടിയെടുത്ത സ്വാതന്ത്ര്യം സംര ക്ഷിക്കേണ്ടതും അരക്കിട്ടുറപ്പിക്കേണ്ടതും നമ്മളോരോരുത്തരുടെയും കടമയാണെന്നും ഇന്ത്യ ഇന്ത്യയായി നിലനിലനില്ക്കാനും,നമ്മുടെ ഭരണഘടന ശില്പ്പികൾ വിഭാവനം ചെയ്ത ഭാരതത്തെ അടിപതറാതെ, വ്യതിചലിക്കാതെ മുന്നോട്ട് നയിക്കാനും, നമ്മളോ രോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും അതിനായി പുതിയ രീതിയിലുള്ള സ്വാതന്ത്ര്യ സംരക്ഷണ സമരങ്ങൾക്ക് കാലമായെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ബത്തയിലെ സബർമതിയിൽ നടന്ന പരിപാടി വയനാട് ഉരുൾപൊട്ടലിൽ മരിച്ച പ്രിയ പ്പെട്ടവർക്ക് വേണ്ടി മൗനപ്രാർത്ഥന നടത്തിയാണ് ആരംഭിച്ചത്. സെൻട്രൽ കമ്മററി വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനികടവ് അധ്യക്ഷത വഹിച്ച യോഗം സെന്ട്രൽ കമ്മററി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉത്ഘാടനം ചെയ്തു. അബ്ദുൾ സലീം അർത്തി യിൽ ആമുഖ പ്രസംഗം നടത്തി. മുഹമ്മദലി മണ്ണാർക്കാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ: എൽ.കെ അജിത്ത് മുഖ്യ പ്രഭാഷണം നടത്തി.
സെൻട്രൽ കമ്മററി മുൻപ്രസിഡന്റ് കുഞ്ഞി കുമ്പള, ഷംനാദ് കരുനാഗപ്പള്ളി, ഷാജി മഠത്തിൽ, ഷഫീക് പൂരക്കുന്നിൽ, മഹ മൻസൂർ ബാബു എന്നിവർ സംസാരിച്ചു. സജീര് പൂന്തുറ, യഹ്യ കൊടുങ്ങല്ലൂർ, മൊയ്ദീൻ മണ്ണാർക്കാട്, ഷുക്കൂർ ആലുവ, രാജു പാപ്പുള്ളി, ജയൻ കൊടുങ്ങല്ലൂർ, അൻസായി തൃശൂർ, സിദ്ധീഖ് കല്ലുപറമ്പൻ, മാത്യു എറണാംകുളം, തല്ഹത് തൃശൂർ, വിൻസെന്റ് തിരുവനന്തപുരം, സന്തോഷ് കണ്ണൂർ, ഷബീർ വരിക്ക പ്പള്ളി, ബിനോയ് കൊല്ലം, വിനീഷ് ഓതായി, സ്മിത മുഹദ്ദീൻ, സലിം വാഴക്കാട്, സൈനു പാലക്കാട്, മുസ്തഫ പാലക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
കരീം കൊടുവള്ളി, റഫീഖ് വെമ്പായം, നാദിർഷാ റഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അമീർ പട്ടണത്ത് സ്വാഗതവും മജു സിവിൽ സ്റ്റേഷൻ നന്ദിയും പറഞ്ഞു.
