Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതിയ പ്രതീക്ഷകൾ പങ്ക് വെച്ച് പ്രവാസി സ്വാതന്ത്ര്യ ദിനാഘോഷം


പ്രവാസി വെൽഫെയർ സ്വാതന്ത്ര്യ ദിനാഘോഷം പ്രസിഡന്റ് ഖലീൽ പാലോട് ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്: ജനാധിപത്യ സമൂഹത്തിന് പുതിയ പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളുമാണ് ഈ ദിനം ഓർമ്മിപ്പിക്കുന്നതെന്ന് പ്രവാസി വെൽഫെയർ സ്വാതന്ത്ര്യ ദിനാഘോഷ ത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ബത്ഹ ‘അപ്പോളോ ഡെമോറോ’യിൽ നടന്ന ചർച്ച സമ്മേളനം പ്രസിഡന്റ് ഖലീൽ പാലോട് ഉദ്ഘാടനം ചെയ്തു.

‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിവിൽ സമൂഹത്തിന്റെ ഭരണവിരുദ്ധ നിലപാടുകൾ പൂർണ്ണാർത്ഥത്തിൽ പ്രതിഫലിപ്പിക്കുവാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞില്ല, എങ്കിലും ‘മോഡി ഗ്യാരണ്ടി’ക്ക് ലഭിച്ച ശക്തമായ തിരിച്ചടിയാണ് പ്രതിപക്ഷ മുന്നേറ്റ’മെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി പറഞ്ഞു.

ഇന്ത്യൻ സമൂഹം ജനാധിപത്യത്തിന്റെ കരുത്ത് കാണിച്ചു തുടങ്ങിയെങ്കിലും
കേരളം അപകടരമായ സോഷ്യൽ എഞ്ചിനീയറിംഗിന്റെ ഫലമായി ഫാഷിസത്തി ന്റെ വളക്കൂറുള്ള മണ്ണായിരിക്കുന്നുവെന്ന് മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ക് പറഞ്ഞു. സമുദായങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുന്നത് അതിന്റെ ഭാഗമാണ്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ ഏറ്റെടുക്കുവാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാ വണമെന്നും സാമുദായിക വിഭജനങ്ങൾ ചെറുക്കണമെന്നും കെ.എം.സി.സി പ്രതിനിധിഷാഫി തുവ്വൂർ ആവശ്യപ്പെട്ടു.

‘കാസ’ പോലുള്ള ക്ഷുദ്രശക്തികൾ നടത്തുന്ന കുപ്രചരണത്തെ തടയാൻ എല്ലാവരും രംഗത്ത് വരണമെന്ന് മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂരും മനുഷ്യാവകാശ ങ്ങളും വഖഫ് നിയമങ്ങളും പരിരക്ഷിക്കാൻ ജനാധിപത്യ സംവിധാനങ്ങൾ മുന്നോട്ട് വരണമെന്ന് പ്രവാസി ഏരിയ കമ്മിറ്റിയംഗം അഡ്വ. ഷാനവാസും, സാമ്പത്തിക രംഗത്തെ അസമത്വത്തിന്റെ കണക്കുകളുദ്ധരിച്ചു സി.സി അംഗം സലീം മാഹിയും സംസാരിച്ചു. പ്രവാസി വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സി.സി അംഗങ്ങളായ എം.പി ഷഹ്ദാൻ സ്വാഗതവും ശിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു.


Read Previous

പഠിക്കേണ്ട സമയത്ത് പഠിക്കണം, ചെറുപ്പക്കാരോടാണ് പറയാനുള്ളത്, ‘നടന്മാർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട യൗവ്വനം കളയരുത്’ ! ഫഹദിന്റെ വാക്കുകൾക്ക് കൈയ്യടി !

Read Next

തായ്ലൻഡിനൊരു സുന്ദരി പ്രധാനമന്ത്രി; ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന ഖ്യാതിയും പയേതുങ്താൻ ഷിനവത്രയ്ക്ക് സ്വന്തം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »